TOPICS COVERED

നീറ്റ്, നെറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കും പ്രതിഷേധങ്ങൾക്കുമിടെ, സർക്കാർ നിയോഗിച്ച ഉന്നതതല സമിതി ആദ്യ യോഗം ചേർന്നു.  വിദ്യാർഥികളുടെ ആശങ്കകൾ പരിഹരിക്കുകയാണ് ആദ്യ ദൗത്യമെന്ന് സമിതി അധ്യക്ഷന്‍  കെ.രാധാകൃഷ്ണൻ പ്രതികരിച്ചു. വിഷയത്തില്‍ പ്രധാനമന്ത്രി മൗനം വെടിയണമെന്ന്  ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.

പരീക്ഷാ പരിഷ്‌കാരങ്ങൾ, എന്‍ടിഎയുടെ പ്രവർത്തനം എന്നിവയാണ് സർക്കാർ രൂപീകരിച്ച 11 അംഗ  ഉന്നതതല സമിതി 

പരിശോധിക്കുന്നത്. ഐഎസ്ആർഒ മുൻ മേധാവി കെ രാധാകൃഷ്ണന്‍റെ നേതൃത്വത്തിൽ ചേർന്ന ആദ്യ യോഗത്തിൽ വിദ്യാർത്ഥികളുടെ ആശങ്കകൾ പരിശോധിച്ചു. വിദ്യാർഥികകളുമായും രക്ഷിതാക്കളുമായും സമിതി  ആശയ വിനിമയം നടത്തും.  

അതേസമയം സിബിഐ സംഘം കേസ് രജിസ്റ്റർ ചെയ്തിട്ടുള്ള സംസ്ഥാനങ്ങളിൽ എത്തി. ജാർഖണ്ഡിൽ നിന്നാണ് പേപ്പർ ചോർച്ച ഉണ്ടായതെന്നും എസ്ബിഐ ശാഖയിൽ നിന്ന്  പരീക്ഷാ കേന്ദ്രമായ ഹസാരിബാഗിലെ ഒയാസിസ് സ്കൂളിലേക്ക് കൊണ്ടുപോകവേ ആകാം ചോദ്യപേപ്പർ ചോർന്നതെന്നുമാ വിലയിരുത്തൽ. സത്യം പുറത്തു വരാൻ സുപ്രീംകോടതി മേൽനോട്ടത്തിൽ  അന്വേഷണം വേണമെന്നും കേന്ദ്ര സർക്കാരിന്‍റെ കീഴിലുള്ള  പരീക്ഷകളെക്കുറിച്ച് ഒധവളപത്രം ഇറക്കാൻ  തയ്യാറാവണം എന്നും എഎ റഹിം എംപി  ആവശ്യപ്പെട്ടു. കേന്ദ്രമന്ത്രി ധർമ്മേന്ദ്രപ്രധാൻരാജി ആവശ്യപ്പെട്ട് പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകൾ പ്രതിഷേധം തുടരുകയാണ്.