tea-snacks

TOPICS COVERED

ഹൈദരാബാദില്‍ മരുമകളെ ഭര്‍തൃമാതാവ് കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി. അജ്മീര ബീഗം എന്ന 28കാരിയാണ് കൊല്ലപ്പെട്ടത്. ഭര്‍തൃമാതാവുമായുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പൊലീസ് പറയുന്നത്. 

വ്യാഴാഴ്ച്ച രാത്രി ഭര്‍തൃമാതാവ് ഫര്‍സാന ബീഗം മരുമകള്‍ അജ്മീരയോട് ചായ ഉണ്ടാക്കി നല്‍കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ മറ്റ് ജോലികളില്‍ തിരക്കിലായിരുന്ന അജ്മീര ചായ ഉണ്ടാക്കി നല്‍കിയില്ല. തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കം ആരംഭിച്ചു. തര്‍ക്കത്തിനിടെ ഫര്‍സാന അജ്മീരയുടെ നിലത്ത് തള്ളിയിട്ട ശേഷം കഴുത്ത് ഞെരിക്കുകയായിരുന്നു. അജ്മീര സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. 

സംഭവ സമയത്ത് അജ്മീരയുടെ ഭര്‍ത്താവും രണ്ട് കുട്ടികളും ഭര്‍തൃപിതാവും പുറത്ത് പോയിരിക്കുകയായിരുന്നു. ഈ സമയം മറ്റാരും വീട്ടിലുണ്ടായിരുന്നില്ല. സംഭവം അറിഞ്ഞ് പൊലീസ് എത്തിയപ്പോഴേക്കും ഭര്‍തൃമാതാവ് വീട്ടില്‍ നിന്നും കടന്നുകളഞ്ഞിരുന്നു. ഇവര്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.