pm-radio-talk-program-mann-

അട്ടപ്പാടിയിലെ കാര്‍ത്തുമ്പി കുടകള്‍ പരാമര്‍ശിച്ച്പ്രധാനമന്ത്രിയുടെ റേഡിയോ പ്രഭാഷണ പരിപാടി മന്‍ കി ബാത്ത്. ആദിവാസി സമൂഹത്തിന്‍റെ ഉന്നമനവും പ്രാദേശിക ഉല്‍പന്നങ്ങള്‍ പ്രോല്‍സാഹിപ്പിക്കേണ്ടതിന്‍റെ ആവശ്യകതയും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. മൂന്നുമാസത്തിന് ശേഷമാണ് മന്‍ കി ബാത്ത് പ്രക്ഷേപണം ചെയ്യുന്നത്.

 

മൂന്നാംതവണയും അധികാരമേറ്റ ശേഷമുള്ള ആദ്യ മന്‍ കി ബാത്തിലാണ് മോദി അട്ടപ്പാടിയിലെ വട്ടലക്കി സഹകരണ സംഘത്തെയും അവര്‍ നിര്‍മിക്കുന്ന കാര്‍ത്തുമ്പി കുടകളെയും പരാമര്‍ശിച്ചത്. ആദിവാസി സ്ത്രീകള്‍ നിര്‍മിക്കുന്ന കുടകള്‍ക്ക് വന്‍ പ്രചാരമാണ് ലഭിക്കുന്നത്. രാജ്യാന്തര തലത്തില്‍ വരെ ആവശ്യക്കാരുണ്ട്. ഒട്ടേറെ കരകൗശല ഉല്‌‍പന്നങ്ങളും നിര്‍മിക്കുന്ന വട്ടലക്കി സഹകരണ സംഘം സ്ത്രീ ശക്തിയുടെ മാതൃകയാണെന്നും മോദി പറഞ്ഞു,.

ആന്ധ്രയിലെ ഗിരിജന്‍ കോ ഓപ്പറേറ്റിവ് സൊസൈറ്റിയുടെ  അരാക്കു കോഫി നിര്‍മാണം ഒന്നര ലക്ഷം ആദിവാസി കുടുംബങ്ങള്‍ക്ക് തൊഴില്‍ നല്‍കി. സ്വന്തം ഉല്‍പന്നങ്ങള്‍ മൈ പ്രൊഡക്റ്റ് മൈ പ്രൈഡ് ഹാഷ്ടാഗില്‍ പ്രചരിപ്പിക്കണം. ഭൂമാതാവിനെ സംരക്ഷിക്കാന്‍ അമ്മയുടെ പേരില്‍ എല്ലാവരും വൃക്ഷത്തൈ നടണമെന്നും മോദി പറഞ്ഞു. പാരിസ് ഒളിംപിക്സില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ടീമിന് ആശംസയും നേര്‍ന്നു. 

ENGLISH SUMMARY:

Prime Minister's radio talk program Mann Ki Baat referring to the Karthumpi umbrellas of Attapadi.