ചിത്രം; ഗുരുസേവക്

TOPICS COVERED

67കാരന്റെ രൂപത്തില്‍ യുഎസിലേക്ക് കടക്കാന്‍ ശ്രമിച്ച 24കാരന്‍ ഡല്‍ഹിയില്‍ പിടിയിലായി. ഉത്തര്‍പ്രദേശ് ലക്‌നൗ സ്വദേശിയായ ഗുരുസേവകാണ് ്സാഹസത്തിനു മുതിര്‍ന്നത്. ജൂണ്‍ 18ന് ഡല്‍ഹി വിമാനത്താവളത്തിലെ ടെര്‍മിനല്‍ 3യില്‍ വൈകിട്ട് 5.20നാണ് സംഭവം. സിഐഎസ്എഫ് സുരക്ഷാ പരിശോധനക്കിടെയാണ് ഒരു വയോധികനായി വന്നയാളെയും ഭാര്യയെയും ഉദ്യോഗസ്ഥര്‍ തടഞ്ഞുവച്ചത്. ഗുരുസേവക് സിങ്ങും ഭാര്യയും ഒന്നിച്ചാണ് യാത്രക്കെത്തിയത്. വ്യാജരേഖകളുമായി ഇമിഗ്രേഷന്‍ കൗണ്ടറിലെത്തിയ ദമ്പതികളുടെ പാസ്പോര്‍ട്ടില്‍ രഷ്‍‌വീന്ദര്‍ സിങ് സഹോട്ട, ജനനം 1957ല്‍ പഞ്ചാബിലെ ജലന്ധറില്‍, 67 വയസ് എന്നാണ് രേഖപ്പെടുത്തിയിരുന്നത്. 

അതേസമയം പാസ്പോര്‍ട്ട് വിവരങ്ങളും ഗുരുസേവകിന്റെ രൂപവും തമ്മില്‍ സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ കൂടുതല്‍ പരിശോധന നടത്തുകയായിരുന്നു. രൂപത്തിലും ഭാവത്തിലും ശബ്ദത്തിലും പെരുമാറ്റത്തിലുംഉദ്യോഗസ്ഥര്‍ക്ക്പ്രശ്നങ്ങള്‍ തോന്നി . 

വിശദപരിശോധനയില്‍ ഉദ്യോഗസ്ഥര്‍ക്ക് കാര്യങ്ങള്‍ വ്യക്തമായി. ഗുരുസേവക് തന്റെ മുടി ഡൈ ചെയ്യുകയും, മീശയും താടിയും വെളുപ്പിക്കുകയും ചെയ്തു.അതേസമയം പെരുമാറ്റവും ശബ്ദവും ഉദ്യോഗസ്ഥരെ സംശയത്തിലാക്കി. മൊബൈല്‍ പരിശോധനയില്‍ പാസ്പോര്‍ട്ടിന്റെ മറ്റൊരു സോഫ്റ്റ് കോപി കൂടി ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു. അത് ഗുരുസേവകിന്റെ യഥാര്‍ത്ഥ പാസ്പോര്‍ട്ട് ആയിരുന്നു. 

തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ ഗുരുസേവക് സിങ് കുറ്റസമ്മതം നടത്തുകയായിരുന്നു. കൃത്യമായി ആസൂത്രണം ചെയ്ത യാത്രയായിരുന്നെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായി. അമേരിക്കയിലേക്ക് പോവാന്‍ പറ്റാതെ നിരാശനായ ഗുരുസേവക് മറ്റൊരു വഴി കണ്ടെത്തുകയായിരുന്നു. ഗുരുസേവകും ഭാര്യയും ജഗ്ഗിയെന്നു പേരുള്ളട്രാവൽ ഏജൻ്റിൻ്റെ സഹായം തേടിയതായി  വെളിപ്പെടുത്തി. യാത്രയ്ക്കായി ജഗ്ഗിക്ക് 60 ലക്ഷം രൂപ നൽകാമെന്ന് സമ്മതിച്ചു. ജഗ്ഗിയുടെ പദ്ധതി പ്രകാരം ദമ്പതികളെ ആദ്യം കാനഡയിലേക്ക് പറത്താനും അവിടെനിന്ന് യുഎസിലേക്ക് അനധികൃതമായി പ്രവേശിക്കുന്നരഹസ്യ പാതയായ ഡോങ്കി റൂട്ട് വഴി കടക്കാനും പദ്ധതിയിട്ടു. 

30 ലക്ഷം രൂപ ജഗ്ഗിക്ക് നല്‍കിയ ഗുരുസേവകിന് വ്യാജ പാസ്പോര്‍ട്ടും രേഖകളും നല്‍കിയതും ജഗ്ഗിയാണ്. പിടിയിലായ ഗുരുസേവകിനെ സിഐഎസ്എഫ് ഡല്‍ഹി പൊലീസിനു കൈമാറി. അനധികൃത കുടിയേറ്റ ശ്രമത്തിനും വ്യാജരേഖകള്‍ ചമച്ച കുറ്റത്തിനും ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇതുകൂടാതെ ജഗ്ഗിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു. 

24 year old man performed as senior citizen, attempt to reach US, arrested by the CISF:

24 year old man performed as senior citizen, attempt to reach US, arrested by the CISF, Incident happened on june18 and cisf intercepted at Delhi terminal 3, with suspicious situation, checked passport and details, the they became arrested by the cisf.