മോദിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. തിരഞ്ഞെടുപ്പ് കാലത്ത് മോദി തുടര്‍ച്ചയായി കള്ളം പറഞ്ഞു. പ്രധാനമന്ത്രി സമൂഹത്തില്‍ ഭിന്നതയുണ്ടാക്കാന്‍ ശ്രമിച്ചു. ഒരു പ്രധാനമന്ത്രിയില്‍ നിന്ന് ആദ്യമായാണ് ഇത്തരം നടപടി. മോദിയുടെ അഹങ്കാരത്തിനേറ്റ തിരിച്ചടിയാണ് തിരഞ്ഞെടുപ്പില്‍ കണ്ടതെന്നും ഖര്‍ഗെ പറഞ്ഞു. രാജ്യത്തെ കലാലയങ്ങള്‍ ആര്‍.എസ്.എസ് കയ്യടക്കി. എല്ലാ ബിരുദങ്ങളും ഇപ്പോള്‍ സംശയനിഴലിലാണ്. അഗ്നിവീര്‍ പദ്ധതി റദ്ദാക്കണമെന്നും ഖര്‍ഗെ ആവശ്യപ്പെട്ടു.