ട്വന്റി–20 ലോകജേതാക്കളായ ലോകകപ്പ് േജതാക്കളായ ഇന്ത്യന്‍ ടീമിന് രാജകീയ വരവേല്‍പ്. വാങ്കഡെ സ്റ്റേഡിയത്തില്‍ എത്തിച്ചത് തുറന്ന വാഹനത്തില്‍ ടീമിനെ സ്വീകരിക്കാന്‍ ഒഴുകിയെത്തിയത് പതിനായിരക്കണക്കിന് ആരാധകരാണ്. വാങ്കഡെ സ്റ്റേഡിയത്തിലെ സ്വീകരണത്തില്‍ ബിസിസിഐ സമ്മാനമായ 125 കോടി കൈമാറി
രാവിലെ ഡൽഹി വിമാനത്താവളത്തിൽ ടീമിനെ സ്വീകരിക്കാൻ വൻ ജനാവലി എത്തിയിരുന്നു. പ്രധാനമന്ത്രി ടീം അംഗങ്ങൾക്ക് വിരുന്നൊരുക്കി. രാവിലെ ആറുമണിയോടെയാണ് ഇന്ത്യന്‍ ടീം ഡല്‍ഹിയില്‍ വിമാനമിറങ്ങിയത്. കനത്ത മഴയെ അവഗണിച്ച് വിമാനത്താവളത്തില്‍ എത്തിയത് നൂറുകണക്കിന് ആരാധകര്‍. കപ്പുയര്‍ത്തിക്കൊണ്ട് നായകന്‍ രോഹിത് ശര്‍മയും ടീം അംഗങ്ങളും പുറത്തേക്ക്. അതോടെ ആവേശം അണപൊട്ടി
താമസമൊരുക്കിയ ഹോട്ടലിനു മുന്നിലും വൻ ജനാവലി . ഭാംഗ്ര നൃത്തച്ചുവടുകളുമായി രോഹിതും ആവേശത്തിൽ പങ്കു ചേർന്നു. ലോകക്കപ്പിന്‍റെ മാതൃകയിലുള്ള കേക്ക് മുറിച്ചും ആഘോഷം. പത്തരയോടെ പ്രധാനമന്ത്രിയുടെ വസതിയിലേക്ക്. മോദിക്കൊപ്പം പ്രഭാത ഭക്ഷണം. ടീം അംഗങ്ങളുമായി മോദി ആശയവിനിമയവും നടത്തി. ഒന്നരമണിക്കൂറോളം പ്രധാനമന്ത്രിക്കൊപ്പം ചെലവഴിച്ച ശേഷമാണ് ടീം മുംബൈയിലേക്ക് മടങ്ങിയത്