bhole-baba-cases

TOPICS COVERED

ഹാത്രസ് ദുരന്തത്തിന് മുമ്പേ ക്രിമിനലെന്ന് ബോധ്യപ്പെട്ടിട്ടും ഭോലെ ബാബയെ തൊടാതെ യുപി പൊലീസ്. നിയമങ്ങളെല്ലാം കാറ്റിൽ പറത്തി 24 ആശ്രമങ്ങളടക്കം 100 കോടിയാണ് ഭോലെ ബാബയുടെ ആസ്തി. ആറ് ലൈംഗികാതിക്രമ കേസുകളും  മൃതദേഹം പൂജക്കായി പിടിച്ചുവെച്ചെന്ന കേസും ഭോലെ ബാബക്കെതിരായുണ്ട്. 

 

ആശ്രമം സംരക്ഷിക്കാൻ പരിചാരകരുടെ വലിയ സംഘം. 10 ദിവസം കൂടുമ്പോൾ ഈ സംഘം മാറും. യുപി മെയിൻ പുരിയിലെ ആശ്രമം 30 ഏക്കറിൽ. കനൗജ് ഇറ്റാവ എന്നിവിടങ്ങളിലും ഹരിയാന, രാജസ്ഥാൻ , ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലും വിശാലമായ ആശ്രമമുണ്ട്. ടൊയോട്ട ഫോർച്ചുണറിൽ വില കൂടിയ കണ്ണടയും വെളുത്ത സ്യൂട്ടും ധരിച്ച് യാത്ര. 

30 കാറുകളും 16 ബൈക്കുകളും അനുഗമിക്കും. 1996 മുതൽ ഇങ്ങോട്ട് ഭോലെ ബാബക്കെതിരെ 6 ലൈംഗികാതിക്രമ കേസുകളുണ്ട്. മൃതദേഹം തട്ടിയെടുത്തതിന് 2000-ല്‍ ആഗ്ര പൊലീസ്  അറസ്റ്റു ചെയ്തിരുന്നു. ഭോലെ ബാബയെ രാഷ്ട്രീയക്കാർ ഭയപ്പെടാൻ കാരണം പശ്ചിമ യുപിയിലെ ദളിത് വിഭാഗത്തിന്‍റെ പിന്തുണയാണ്. 

ENGLISH SUMMARY:

Six sexual abuse cases against Bhole Baba.