Image Credit; Rahul gandhi

Image Credit; Rahul gandhi

TOPICS COVERED

കണ്ണീരൊപ്പാന്‍ രാഹുൽ ഗാന്ധി വീണ്ടും മണിപ്പൂരിൽ. ദുരിതാശ്വാസക്യാമ്പുകളിലെത്തിയ രാഹുലിന് മുന്നില്‍ ദുരിതം പറഞ്ഞ് കലാപബാധിതര്‍ പൊട്ടിക്കരഞ്ഞു. സന്ദര്‍ശനത്തിന് തൊട്ടുമുന്‍പ് ജിരിബാമിലുണ്ടായ വെടിവയ്പില്‍ സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരുക്കേറ്റു. അസമിൽ പ്രളയ ദുരിതത്തിലായ വരെയും രാഹുൽ കണ്ടു. രാഹുലിന്റെത് ട്രാജഡി ടൂറിസം ആണെന്ന് ബിജെപി പരിഹസിച്ചു. 

 

വർഷം ഒന്നു പിന്നിട്ടിട്ടും മണിപ്പൂരിലെ കലാപതീ അടങ്ങുന്നില്ല. ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന 1700 പേരെ കാണാനെത്തിയ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ സ്ത്രീകളും കുട്ടികളും കെട്ടിപ്പിടിച്ചു കരഞ്ഞു. ജിരിബാം , ചുരാചന്ദ്പൂർ,  മൊയ്‌റാംഗ് എന്നിവിടങ്ങളിലെ  ദുരിതാശ്വാസ ക്യാമ്പുകളാണ് രാഹുൽ  സന്ദർശിക്കുന്നത്. പ്രശ്നപരിഹാരത്തിനായി സാധ്യമായതെല്ലാം ചെയ്യുമെന്ന് രാഹുൽ ഗാന്ധി . മണിപ്പൂർ ജനതയുടെ ആവശ്യങ്ങൾ ഗവർണർ

അനുസൂയ യുകെയെ കണ്ട് ഉന്നയിച്ച ശേഷമാണ് രാഹുൽ മടങ്ങുക. സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും ഒപ്പം ഉണ്ട്. പ്രധാനമന്ത്രി  റഷ്യ സന്ദർശനം നടത്തുമ്പോൾ രാഹുൽ ഗാന്ധി ദുരിതമനുഭവിക്കുന്നവർക്കിടയിൽ ആണെന്ന് കോൺഗ്രസ് പ്രതികരിച്ചു. കലാപം ആരംഭിച്ച ശേഷം മൂന്നാo തവണയാണ് രാഹുൽഗാന്ധി മണിപ്പൂരിലെത്തുന്നതെന്ന് പറഞ്ഞ കോൺഗ്രസ് ഇതുവരെയും സംസ്ഥാനത്തെത്താത്ത പ്രധാനമന്ത്രിയെ വിമർശിച്ചു. ല മണിപ്പൂരിലേക്ക് പോകും മുൻപായി അസമിലെ സിൽച്ചറിൽ  പ്രളയദുരിതത്തെ തുടർന്ന് ക്യാമ്പുകളിൽ കഴിയുന്നവരെയും രാഹുൽ സന്ദർശിച്ചിരുന്നു.രാഹുലിൻ്റെത് ബുദ്ധി ഉറക്കാത്ത നേതാവിൻ്റെ ട്രാജഡി ടൂറിസം എന്നാണ് ബി ജെ പി മറുപടി ' ഇതിനിടെ രാഹുലിന്റെ സന്ദർശനത്തിന് തൊട്ടുമുമ്പ് ജിരിബാമിലെ മെയ് തെയ് മേഖലയിൽ ആയുധധാരികൾ സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിച്ചു. അക്രമികൾ നടത്തിയ വെടിവെപ്പിൽ നിരവധി സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. 

Rahul Gandhi visits relief camps in Manipur, meets violence hit people: