ലഹരിക്കടത്ത് പണമാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ ഇറക്കുന്നതെന്ന ഗുരുതര ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഛത്രപതി ശിവാജിയുടെ പ്രതിമ തകര്‍ന്നുവീണത് ബിജെപിക്കുള്ള കൃത്യമായ സന്ദേശമെന്ന് രാഹുല്‍ ഗാന്ധി. തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന മഹാരാഷ്ട്രയില്‍ പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും വാക്പോരുമായി ഒരേദിവസം കളത്തിലിറങ്ങി.
ഡല്‍ഹി ലഹരിക്കടത്ത് റാക്കറ്റിന്‍റെ മുഖ്യകണ്ണി കോണ്‍ഗ്രസ് നേതാവെന്ന് പരാമര്‍ശിച്ചായിരുന്നു പ്രധാനമന്ത്രിയുടെ കടന്നാക്രമണം. യുവാക്കളെ ലഹരിക്ക് അടിപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്ന കോണ്‍ഗ്രസ് ആ ലഹരിപ്പണം ഉപയോഗിച്ച് തിരഞ്ഞെടുപ്പ് ജയിക്കാനുള്ള പരിശ്രമത്തിലാണെന്ന് വാഷിമിലെ റാലിയില്‍ മോദി കുറ്റപ്പെടുത്തി
എന്നാല്‍ രാജ്യത്തെ ഭരണഘടന തകര്‍ത്തിട്ട് ഛത്രപതി ശിവാജിക്ക് മുന്‍പില്‍ തലകുനിച്ചിട്ട് കാര്യമില്ലെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ തിരിച്ചടി. സിന്ധുദുര്‍ഗിലെ ശിവാജിയുടെ പ്രതിമ തര്‍ന്നത് ബിജെപിക്കുള്ള കൃത്യമായ സന്ദേശമാണെന്നും രാഹുല്‍. കോലാപ്പുരിലെ ഭരണഘടന സംരക്ഷണ പരിപാടിയില്‍ പങ്കെടുത്ത രാഹുല്‍ ഇവിടെ ശിവാജിയുടെ പ്രതിമയും അനാച്ഛാദനം ചെയ്തു. അതേസമയം, മുംബൈ ഭൂഗര്‍ഭ മെട്രോ അടക്കം തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് 56,000 കോടിയുടെ പദ്ധതികള്‍ക്ക് പ്രധാനമന്ത്രി സംസ്ഥാനത്ത് തുടക്കമിട്ടു. വാഷിമില്‍ ബഞ്ജാര സമുദായത്തിന്‍റെ പൈതൃക മ്യൂസിയവും ഉദ്ഘാടനം ചെയ്തു