Image: X

Image: X

അനന്ത് അംബാനി– രാധിക മെര്‍ച്ചന്‍റ് വിവാഹത്തില്‍ പങ്കെടുക്കാന്‍ പറന്നെത്തി  സൂപ്പര്‍ സെലിബ്രിറ്റി കിം കര്‍ദാഷിയാന്‍. വ്യാഴാഴ്ച രാത്രിയോടെയാണ് മുംബൈ വിമാനത്താവളത്തില്‍ കിം എത്തിയത്. ഡാര്‍ക് സണ്‍ഗ്ലാസില്‍ കിം ശ്രദ്ധപിടിച്ചുപറ്റിയപ്പോള്‍ വെള്ള ടീഷര്‍ട്ടും ജീന്‍സുമായിരുന്നു കോളിന്‍റെ വേഷം. സാംസങ് ഇല്ക്ട്രോണിക്സ് മേധാവി ലീ യാ യുങും, പ്രിയങ്ക–നിക് ദമ്പതിമാരും മുംബൈയിലേക്ക് നേരത്തെ തന്നെ എത്തി. 

വിവാഹ വിരുന്നിന് നൈജീരിയന്‍ റാപ്പര്‍ റെമയുടെ പാട്ടും കൊഴുപ്പേകും. വൈറല്‍ ട്രാക്ക് പാടുന്നതിനായി മാത്രം 25 കോടി രൂപയാണ് റെമയ്ക്ക് ലഭിക്കുക. സ്വകാര്യ ചാര്‍ട്ടേഡ് വിമാനത്തില്‍ ഇന്നലെ രാത്രിയോടെ റെമ ഇന്ത്യയില്‍ എത്തി. താരം തന്നെയാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ വിവരം പങ്കുവച്ചത്. കറുത്ത ഔട്ട്ഫിറ്റിലെത്തിയ റെമ മുഖവും കറുത്ത തുണി കൊണ്ട് മറച്ചിരുന്നു. ഇന്ത്യയുടെ ത്രിവര്‍ണപതാകയുടെ ഇമോജിയും പോസ്റ്റിനൊപ്പം താരം ചേര്‍ത്തിട്ടുണ്ട്. 

റെമയ്ക്ക് പുറമെ ലൂയി ഫൊന്‍സിയും മുംബൈയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 'സംഗീത്' കളറാക്കി ബീബര്‍ മടങ്ങിയതിന് പിന്നാലെയാണ് ലോകത്തെ പാട്ടുതാരങ്ങള്‍ കൂടി മുംബൈയിലേക്ക് എത്തുന്നതെന്ന കൗതുകം കൂടിയുണ്ട്.  അംബാനിക്കല്യാണത്തില്‍ പാടുന്നതിനായി നാല് കോടി രൂപയാണ് ബാദ്ഷ ഈടാക്കുന്നത്. ജസ്റ്റിന്‍ ബീബര്‍ക്ക് 10 ദശലക്ഷം ഡോളറാണ് നല്‍കിയതെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

ജെയ് ഷെട്ടി, ബോറിസ് ജോണ്‍സന്‍, ടോണി ബ്ലെയര്‍, ജെഫ് കൂന്‍സ്, പീറ്റര്‍ ഡയമന്‍ഡിസ്, ജോണ്‍ കെറി, കാള്‍ ബ്ലിന്‍ഡിറ്റ്, സ്റ്റീഫന്‍ ഹാര്‍പര്‍ തുടങ്ങി പ്രശസ്തരുടെ നീണ്ട നിരയാണ് മുംബൈയില്‍ എത്തിയിട്ടുള്ളത്. 

ബാന്ദ്രയിലെ ജിയോ വേള്‍ഡ് സെന്‍ററിലാണ് അനന്തിന്‍റെയും രാധികയുടെയും വിവാഹചടങ്ങുകള്‍. 2023ലായിരുന്നു വിവാഹ നിശ്ചയം നടത്തിയത്.  ഈ വര്‍ഷമാദ്യം ജാംനഗറില്‍ നടത്തിയ വിവാഹ പൂര്‍വ ആഘോഷങ്ങളില്‍ രാംചരണ്‍, ഉപാസന, ഷാരുഖ്, സല്‍മാന്‍, ആമിര്‍ തുടങ്ങി ബോളിവുഡ്– ടോളിവുഡ് താരങ്ങള്‍ പങ്കെടുത്തു. പോപ് താരം റിഹാനയായിരുന്നു ചടങ്ങിലെ പ്രധാന ആകര്‍ഷണം. 

ENGLISH SUMMARY:

Singer Rema gets over 25 crore to perform 1 song at Anant Ambani, Radhika Merchant wedding