NDA

സംസ്ഥാനങ്ങൾക്ക് പ്രത്യേക പദവി എന്ന  ആവശ്യം മോദി സർക്കാരിന് ഇരുതല മൂർച്ചയുള്ള വാളായി മാറിയിരിക്കുകയാണ്.ബിഹാർ, ആന്ധ്ര, ഒഡീഷ  സംസ്ഥാനങ്ങൾക്ക്പ്രത്യേക പദവി നൽകണമെന്ന ആവശ്യം  സർവകക്ഷി യോഗത്തിൽ ഉന്നയിച്ച് സമ്മർദ്ദം കടുപ്പിക്കാനാണ് ജെഡിയു , വൈഎസ്ആർസിപി, ബിജെഡി പാർട്ടികളുടെ ശ്രമം. പ്രത്യേക പദവിക്ക് പകരം പാക്കേജ് നൽകാനുള്ള നീക്കം നടക്കുമ്പോഴാണ് ആവശ്യം. എന്നാൽ ടിഡിപി ഇകാര്യത്തിൽ മൗനം തുടർന്നു.  നീറ്റ് , ഭീകരാക്രമണങ്ങൾ,

 

കൻവാർ യാത്ര, തൊഴിലില്ലായ്മ, വിലക്കയറ്റം, ട്രെയിൻ അപകടങ്ങൾ  തുടങ്ങിയവയിൽ ചർച്ച വേണമെന്നതിൽ  പ്രതിപക്ഷം ഉറച്ചുനിന്നു. കോൺഗ്രസ് ഡെപ്യൂട്ടി സ്പീക്കർ പദം ആവശ്യപ്പെട്ടു 

പ്രതിപക്ഷം പാർലമെൻറിൽ എല്ലാവരെയും സംസാരിക്കാൻ അനുവദിക്കണമെന്നും പ്രധാനമന്ത്രി അടക്കം സംസാരിക്കുമ്പോൾ ഇടപെടുന്നത് പാർലമെൻ്ററി ജനാധിപത്യത്തിന് ചേർന്നതല്ലെന്നും രാജ്നാഥ് സിംഗ്  യോഗത്തിൽ പറഞ്ഞതായി  പാർലമെൻ്ററി കാര്യ മന്ത്രി കിരൺ റിജിജു അറിയിച്ചു ചർച്ചകൾ കൂടാതെ പാർലമെൻറ് സമ്മേളനത്തിന്റെ തലേദിവസം നടത്തുന്ന സർവ കക്ഷി യോഗം അർത്ഥശൂന്യമായ നടപടിയാണെന്ന് ആർജെഡിയും സിപിഐയും വിമർശിച്ചു. 44 പാർട്ടികൾ യോഗത്തിൽ പങ്കെടുത്തപ്പോൾ രക്തസാക്ഷിത്വ ദിനാചരണ പരിപാടിയുടെ തിരക്കിലായതിനാൽ ടി എം സി നേതാക്കൾ യോഗത്തിൽ പങ്കെടുത്തില്ല..

NDA constituents want special status for states: