roundupthree

കർണാടക ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തിരച്ചിൽ ഏഴാം ദിവസത്തിലേക്ക്. റഡാർ പരിശോധനയിൽ സിഗ്നലുകൾ ലഭിച്ചയിടങ്ങളിൽ മണ്ണ് നീക്കി നടത്തിയ പരിശോധനയിൽ ലോറി കണ്ടെത്താനായില്ല. മണ്ണിൽ 15 മീറ്റർ ആഴത്തിൽ മെറ്റൽ സാന്നിധ്യം കണ്ടെത്താനാകുന്ന റഡാർ ഇന്ന് തിരിച്ചിലിനായി സൈന്യം എത്തിക്കും. മണ്ണ് നീക്കം ചെയ്യാത്ത കൂടുതൽ സ്ഥലങ്ങളിലേക്ക്‌ റഡാറിന്റെ സഹായത്തോടെ തിരച്ചിൽ വ്യാപിപ്പിക്കും. അതേസമയം ലോറി പുഴയിലേക്ക്‌ പതിച്ചെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ എൻഡിആർഎഫും നാവികസേനയുടെ സ്‌കൂബ സംഘവും ഗംഗാവലി നദിയിൽ ഇന്നും തിരച്ചിൽ തുടരും.

 
ENGLISH SUMMARY:

Shiroor landslide; rescue operations will continue today