maharashtra

TOPICS COVERED

സമകാലിക സമൂഹത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഒരു ശീലമായിരിക്കുകയാണ് ജിമ്മും വര്‍ക്ക് ഔട്ടും. കോവിഡ് 19 പൊട്ടിപുറപ്പെട്ടതിന് പിന്നാലെയാണ് ജിമ്മും വര്‍ക്ക് ഔട്ടും ആളുകള്‍ക്കിടയില്‍ വ്യാപിച്ചുതുടങ്ങിയത്. ഇതോടൊപ്പം തന്നെ ശരീരത്തിന്‍റെ ആരോഗ്യത്തിന് അനുസൃതമല്ലാതെ വര്‍ക്ക് ഔട്ടിലേര്‍പ്പെട്ടവര്‍ ബോധരഹിതരാവുന്നതും മരണപ്പെട്ടുപോവുന്നതുമായി നിരവധി സംഭവങ്ങള്‍ പുറത്തുവന്നിരുന്നു. 

വര്‍ക്ക് ഔട്ടിനിടെ വ്യവസായി മരണപ്പെട്ടത് വീണ്ടും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുകയാണ്. മഹാരാഷ്​ട്രയിലെ ഛത്രപതി സംഭാജിനഗറിലെ വ്യവസായിയായ കവല്‍ജീത് സിംങ്ങാണ് സുംബ ചെയ്യുന്നതിനിടെ കുഴഞ്ഞുവീണത്. സുംബ ചെയ്യുന്നതിനിടെ ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടിയ കവല്‍ജീത് കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് ഒപ്പമുണ്ടായിരുന്നവര്‍ ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വഴിമധ്യേ മരിക്കുകയായിരുന്നു. സംഭവത്തിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്. 

കഴിഞ്ഞ വര്‍ഷം നടന്‍ സിദ്ധാന്ത് സൂര്യവന്‍ഷി ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്നതിനിടെ മരിച്ചിരുന്നു. 2021ല്‍ ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ് കന്നഡ സൂപ്പര്‍ താരം പുനീത് രാജ്​കുമാര്‍ മരിച്ചതും വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. 

ENGLISH SUMMARY:

Businessman collapses and dies during Zumba dance