നേപ്പാളില്‍ ടേക്ക് ഓഫിനിടെ ചെറു യാത്രാവിമാനം തകര്‍ന്ന് 18 മരണം. കാഠ്മണ്ഡു ത്രിഭുവന്‍ വിമാനത്താവളത്തില്‍നിന്ന് പൊഖാറയിലേക്ക് പോവുകയായിരുന്ന സൗര്യ എയര്‍ലൈന്‍സ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്.  

രാവിലെ പ്രാദേശിക സമയം 11 മണിക്കാണ് ത്രിഭുവന്‍ വിമാനത്താവളത്തില്‍‌നിന്ന് സൗര്യ എയര്‍ലൈന്‍സ് വിമാനം പറന്നുയര്‍ന്നത്.  നിമിഷങ്ങള്‍ക്കകം ദിശതെറ്റി റണ്‍വേയുടെ കിഴക്കുവശത്ത് പതിക്കുകയായിരുന്നു. പിന്നാലെ തീപടര്‍ന്ന് വിമാനം പൊട്ടിത്തെറിച്ചു. എയര്‍ലൈന്‍ കമ്പനിയുടെ 17 സാങ്കേതിക വിദഗ്ധരും രണ്ട് ജീവനക്കാരും അടക്കം 19 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.

18 പേരുടെ മൃതദേഹം അപകടസ്ഥലത്തുനിന്ന് കണ്ടെത്തി. പരുക്കേറ്റ പൈലറ്റിനെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റി. പൊഖാറയില്‍ അറ്റകുറ്റപ്പണിക്ക് പോവുകയായിരുന്നു സാങ്കേതിക വിദഗ്ധരുടെ സംഘം. അപകടത്തിന് പിന്നാലെ വിമാനത്താവളം അടച്ചു. ആഭ്യന്തര, രാജ്യാന്തര സര്‍വീസുകള്‍ വഴിതിരിച്ചുവിട്ടു. പ്രധാനമന്ത്രി കെ.പി.ശര്‍മ ഒലി സംഭവസ്ഥലം സന്ദര്‍ശിച്ചു. 

ENGLISH SUMMARY:

18 dead as small passenger plane crashes during take-off in Nepal