k-vasuki

TOPICS COVERED

കെ.വാസുകിയെ വിദേശ സഹകരണചുമതലയില്‍  നിയമിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് വിദേശകാര്യമന്ത്രാലയം. സംസ്ഥാന സര്‍ക്കാര്‍ ഭരണഘടന മറികടക്കരുത്. വിദേശകാര്യം കേന്ദ്ര പട്ടികയില്‍പെട്ടതാണ്. അധികാരമില്ലാത്ത കാര്യങ്ങളില്‍ കൈ കടത്തരുതെന്നും വിദേശകാര്യവക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു. 

 

അതേസമയം കെ.വാസുകിയുടെ നിയമനം സംബന്ധിച്ച്  വിദേശകാര്യ മന്ത്രാലയം കേരളത്തെ കുറ്റപ്പെടുത്തിയിട്ടില്ലെന്ന് ചീഫ് സെക്രട്ടറി  വി.വേണു. വാസുകിയെ നിയമിച്ചത് തെറ്റാണന്നോ ഉത്തരവ് പിന്‍വലിക്കാനോ ആവശ്യപ്പെട്ടിട്ടില്ല.  കേന്ദ്രത്തിന്‍റെ അധികാര പരിധിയിലുള്ളതും സംയുക്ത പട്ടികയില്‍ ഉളളതും കൃത്യമായി അറിയുന്നവരാണ് ഇവിടുത്തെ ഉദ്യോഗസ്ഥര്‍. സംസ്ഥാന സര്‍ക്കാരിന് കേന്ദ്രസര്‍ക്കാരിന്‍റെ അറിയിപ്പ് വന്നാലെ പ്രതികരിക്കേണ്ടതുള്ളുവെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി