gourd

TOPICS COVERED

ശക്തമായ വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ രോഗിയുടെ മലാശയത്തില്‍ നിന്നും നീക്കം ചെയ്​തത് 16 ഇഞ്ച് നീളമുള്ള ചുരയ്ക്ക. മധ്യപ്രദേശിലെ ചത്തര്‍പൂര്‍ ജില്ലാ ആശുപത്രിയിലാണ് സംഭവം. ഖജുരാഹോയില്‍ നിന്നും വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയതായിരുന്നു യുവാവ്. പരിശോധനയില്‍ മലദ്വാരത്തിലൂടെയാണ് ചുരയ്​ക്ക മലാശയത്തില്‍ എത്തിയതെന്ന് ഡോക്​ടര്‍മാര്‍ മനസിലാക്കി. ഇത് ആന്തരികമായ മുറിവുകളും ഉണ്ടാക്കിയിരുന്നു. 

തുടര്‍ന്ന് സങ്കീര്‍ണമായ ഓപ്പറേഷനിലൂടെ ഡോക്​ടര്‍ നന്ദകിഷോര്‍ യാദവും സംഘവും ചുരയ്​ക്ക പുറത്തെടുത്തത്. രോഗി അപകടനില തരണം ചെയ്​തതായി ഡോക്​ടര്‍മാര്‍ അറിയിച്ചു. ചുരയ്​ക്ക എങ്ങനെയാണ് യുവാവിന്‍റെ മലാശയത്തിലേക്ക് എത്തിയതെന്ന വിവരം അജ്ഞാതമാണ്. രോഗിയും ഇക്കാര്യം പറഞ്ഞിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. യുവാവിന് മാനസികാസ്വാസ്ഥ്യമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. 

മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ പോയതിന് ശേഷമാണ് യുവാവ് ജില്ലാ ആശുപത്രിയില്‍ ചികില്‍സ തേടിയതെന്നും ഡോക്​ടര്‍ യാദവ് പറഞ്ഞു. സ്വകാര്യ ആശുപത്രിയിലെ ഡോക്​ടര്‍മാര്‍ യുവാവിനെ ചികില്‍സിക്കാന്‍ തയാറാവാത്തതിനെ തുടര്‍ന്നാണ് ഇയാള്‍ ജില്ലാ ആശുപത്രിയില്‍ എത്തിയത്. 

ENGLISH SUMMARY:

A 16-inch-long eggplant was removed from the patient's gourd