court-hammer

TOPICS COVERED

മൊബൈല്‍ ഫോണും ടിവിയും വിലക്കിയ രക്ഷിതാക്കള്‍ക്കെതിരെ മക്കള്‍ നല്‍കിയ കേസ് മധ്യപ്രദേശ്  ഹൈക്കോടതി സ്റ്റേ ചെയ്തു. ഇരുപത്തിനാലുകാരിയായ യുവതിയും  പതിനൊന്നുകാരനായ സഹോദരനുമാണ്  മൂന്നുവര്‍ഷം മുമ്പ് മാതാപിതാക്കള്‍ക്കെതിരെ ചന്ദന്‍ നഗര്‍ പൊലീസ്  സ്റ്റേഷനില്‍ കേസുകൊടുത്തത്.  കുട്ടികള്‍ക്കെതിരായ അതിക്രമം നടയല്‍ നിയമപ്രകാരമായിരുന്നു കേസ്. വിലക്കിനെതിരെ  നല്‍കിയ പരാതിയില്‍  മാതാപിതാക്കള്‍  ഭീഷണപ്പെടുത്തിയതെന്നും മര്‍ദിച്ചെന്നും  ആരോപിച്ചിരുന്നു

ജാമ്യം കിട്ടാത്ത വകുപ്പുകളിട്ട്  പൊലീസ് കേസെടുത്തതോടെയാണ് രക്ഷിതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചത്. മജിസ്ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ച പ്രഥമവിവര റിപ്പോര്‍ട്ട് റദ്ദാക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. കേസ് പരിഗണിച്ച ഹൈക്കോടതി കീഴ്കോടതി നടപടിക്രമങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ടു

നിലവില്‍ പിതൃസഹോദരിക്കൊപ്പമാണ് പരാതിക്കാരായ യുവതിയും സഹോദരനും  താമസിക്കുന്നത്. പിതൃസഹോദരിയുടെ വിവാഹശേഷമാണ് ഇരുവരും ഇവര്‍ക്കെപ്പം താമസമാക്കിയത് . ഒാണ്‍ലൈന്‍ ക്ലാസിനുള്ള സൗകര്യാര്‍ഥം പിതൃസഹോദരിക്കൊപ്പം നില്‍ക്കുന്നുവെന്നായിരുന്നു ഇരുവരും ആദ്യം പറഞ്ഞത് . ആറുമാസം കഴിഞ്ഞിട്ടും  ഇവര്‍ തിരിച്ചുവരാന്‍ തയ്യാറായില്ല .  മൊബൈല്‍ ഫോണിനും ടെലിവിഷനും അടിമകളായി മാറിയ ഇവരെ  നിര്‍ബന്ധപൂര്‍വം തിരിച്ചെത്തിക്കാന്‍ രക്ഷിതാക്കള്‍  ശ്രമിച്ചതോടെയാണ് വിഷയം നിയമനടപടികളിലേക്ക്  നീണ്ടത്. കുട്ടികളുടെ പിതാവും പിതൃസഹോദരിയും തമ്മിലുള്ള തര്‍ക്കവും പരാതിക്ക് പിന്നിലുണ്ടെന്ന്  പ്രതിഭാഗത്തനായി  കോടതിയില്‍ ഹാജരായ അഭിഭാഷകന്‍ ധര്‍മേന്ദ്ര ചൗധരി പറഞ്ഞു. 

ENGLISH SUMMARY:

The Madhya Pradesh High Court stayed the case filed by the children against the parents