camel-madhyapradesh

TOPICS COVERED

ഒട്ടകത്തിന്റെ ചവട്ടും കടിയുമേറ്റ 67കാരന്‍ മരിച്ചു. ഒട്ടകത്തിന്റെ പരപാലകനായ രമേശ് കുല്‍മിയാണ് മരിച്ചത്. മധ്യപ്രദേശിലെ ബദ്വാനി ജില്ലയില്‍ ഓഗസ്റ്റ് 15നായിരുന്നു സംഭവം. 

മദ്യലഹരിയിലായ രമേശ് ഒട്ടകത്തിന് മുകളില്‍ നിന്ന് താഴേക്ക് വീഴുകും വീണതിന് പിന്നാലെ ഒട്ടകം ആക്രമിക്കുകയുമായിരുന്നു. പുതുക്കുപ്പ് ബീച്ചിന് സമീപം റിസോര്‍ട്ടിന്റെ പാര്‍ക്കിങ് സ്ഥലത്താണ് രണ്ട് ഒട്ടകത്തിനൊപ്പം ഇവര്‍ കഴിഞ്ഞിരുന്നത്. ബീച്ചിലെത്തുന്നവര്‍ക്ക് ഇവര്‍ ഒട്ടകസവാരി നടത്താറുണ്ട്. 

സംഭവ ദിവസം രമേശിന്റെ സഹായി അജിത് ഒരു ഒട്ടകവുമായി ബീച്ചിലേക്ക് പോയിരുന്നു. അന്ന് രാവിലെ പതിനൊന്ന് മണിയോടെ രമേശിനെ പരുക്കേറ്റ നിലയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. റിസോര്‍ട്ടിലെ വാച്ച്മാന്‍ ആണ് അജിത്തിനെ സംഭവം വിളിച്ചറിയിച്ചത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒട്ടകത്തിന്റെ ചവിട്ടേറ്റാണ് രമേശ് മരിച്ചതെന്ന് പൊലീസ് വ്യക്തമാക്കുന്നു. 

ENGLISH SUMMARY:

A 67-year-old man died after being bitten by a camel. Ramesh Kulmi, the keeper of the camel, died. The incident took place on August 15 in Madhya Pradesh's Badwani district