tamilnadu

TOPICS COVERED

കമല ഹാരിസിന് ആശംസകളുമായി തമിഴ്നാട് തുളസേന്ദ്രപുരത്തെ നാട്ടുകാര്‍ . യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയാകാന്‍ സാധ്യതയുള്ള കമലയ്ക്കായി പൂജകള്‍ നടത്തുകയാണ് ഇവര്‍ . കമലയുടെ പൂര്‍വികര്‍ ഈ നാട്ടുകാരായിരുന്നു 

 

തുളസേന്ദ്രപുരത്തേക്ക് ആളുകളെ സ്വാഗതം ചെയ്യുന്നത് ഈ ഫ്ലക്സാണ്. മല്‍സരം നടക്കുന്നത് അങ്ങ് അമേരിക്കിയിലെങ്കിലും ഇവിടുത്തുകാര്‍ക്ക് എല്ലാമെല്ലാമാണ് കമല. കമലയ്ക്കായി പ്രാര്‍ഥനയും പൂജയുമെല്ലാം നടത്തുകയാണ് തുളസേന്ദ്രപുരംകാര്‍‍. കമലയുടെ മുത്തച്ഛന്‍ പി.വി.ഗോപാലന്‍  ജനിച്ചതും വളര്‍ന്നതും ഈ ഗ്രാമത്തിലാണ്. കഴിഞ്ഞ 21നാണ് ജോ ബൈഡന്‍ മല്‍സരത്തില്‍ നിന്ന് പിന്‍മാറിയത്. ഇതോടെയാണ് കമലയ്ക്ക് മുന്‍പില്‍ വലിയ സാധ്യതകള് തുറന്നത്.  വൈകാതെ തന്നെ കമലയെ ഡെമോക്രാറ്റ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുന്നതും കാത്തിരിക്കുകയാണ് ഇന്നാട്ടുകാര്‍ . നവംബറിലാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്. മുന്‍പ് കമല വൈസ് പ്രസിഡന്റായി വിജയിച്ചപ്പോള്‍ ഇവിടെ ആഹ്ലാദപ്രകടനങ്ങളും മധുരവിതരണവുമെല്ലാം നടത്തിയിരുന്നു. ഇക്കുറി കമല പ്രസിഡന്റാകുമെന്നും പിന്നീട് ഇന്ത്യ  സന്ദര്‍ശിക്കുമ്പോള്‍ കുടുംബവേരുകള്‍ തേടി ഇവിടെ എത്തുമെന്നുമാണ് ഇവരുടെ പ്രതീക്ഷ

Locals of Tamilnadu Thulasendrapuram wish Kamala-harris: