tamil-nadu

TOPICS COVERED

മുന്‍ജന്‍മത്തെ കുറിച്ച് തമിഴ്നാട്ടിലെ ഗവണ്‍മെന്റ് സ്കൂളില്‍ ആത്മീയ പ്രഭാഷണം നടത്തിയത് വിവാദത്തില്‍. അശോക് നഗര്‍ ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലാണ് മോട്ടിവേഷ്ണല്‍ ക്ലാസിന്റെ പേരില്‍ ആത്മീയ പ്രഭാഷണം നടത്തിയത്. വീഡിയോ വിവാദമായതോടെ ഗവണ്‍മെന്റ് സ്കൂളുകളില്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കുമെന്ന് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ പറഞ്ഞു. 

 

വീഡിയോ വൈറലായതോടെ സമൂഹമാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനം ഉയര്‍ന്നു.  ഇതോടെ മറുപടിയുമായി മുഖ്യമന്ത്രി രംഗത്തെത്തി. കുട്ടികളാണ് തമിഴ്നാടിന്റെ ഭാവി വാഗ്‌ദാനം. ശാസ്ത്രീയവും പുരോഗമനപരവുമായ ആശയങ്ങളാണ് അവരിലേക്ക് എത്തിക്കേണ്ടതെന്ന് അദ്ദേഹം എക്സില്‍ കുറിച്ചു. സര്‍ക്കാര്‍  സ്കൂളുകളില്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കുമെന്നും സ്റ്റാലിന്‍. ഇന്ന് രാവിലെ ഇതേ സ്കൂളില്‍ എത്തിയ വിദ്യാഭ്യാസമന്ത്രി മഹേഷ് പൊയ്യാമൊഴി ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അറിയിച്ചു. ആത്മീയ പ്രഭാഷണത്തെ ചോദ്യം ചെയ്ത അധ്യാപകനെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു. 

ഇതിന് പിന്നാലെ പ്രധാന അധ്യാപിക ആര്‍.തമിഴരസിയെ മാറ്റി. ക്ലാസെടുത്ത മഹാവിഷ്ണുവിനെതിരേയും കേസ് എടുക്കണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്. 

ENGLISH SUMMARY:

Controversy over spiritual lecture in Tamilnadu government school about pre-birth