ganesh

TOPICS COVERED

ഇന്ന് വിനായക ചതുര്‍ഥി. തമിഴ്നാട്ടില്‍ വിവിധയിടങ്ങളിലായി രണ്ട് ലക്ഷത്തോളം വിനായക വിഗ്രഹങ്ങള്‍ സ്ഥാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. തികച്ചും പ്രകൃതിയോട് ഇണങ്ങിയ രീതിയില്‍ നിര്‍മിച്ച വിനായക വിഗ്രഹങ്ങള്‍ ആരേയും ആകര്‍ഷിക്കുന്നവയാണ്.

 

ചിങ്ങമാസത്തിലെ കറുത്തവാവ് കഴിഞ്ഞ് വരുന്ന ചതുര്‍ഥി അഥവാ വെളുത്തപക്ഷ ചതുര്‍ഥിയാണ് ഗണപതിയുടെ ജന്‍മദിനം. അതാണ് വിനായക ചതുര്‍ഥിയായി ആഘോഷിക്കുന്നത്. മഞ്ഞനിറത്തില്‍ സ്ഥിരമായി കാണുന്ന പ്രതിമകള്‍ മാത്രമല്ല, നീലയും ചുവപ്പും പച്ചയും നിറങ്ങളിലുള്ള ഗണപതി വിഗ്രഹങ്ങളും ഇക്കുറിയുണ്ട്. 

വലിയ വിഗ്രഹങ്ങള്‍ക്കാണ് ഇക്കുറി ഡിമാന്‍റ് കൂടുതലെന്ന് കച്ചവടക്കാര്‍. മണ്ണിലും വെള്ളത്തിലും അലിഞ്ഞ് ചേരുന്ന വസ്തുക്കള്‍ ഉപയോഗിച്ച് മാത്രമേ വിഗ്രഹങ്ങള്‍ നിര്‍മിക്കാന്‍ അനുമതിയുള്ളൂ. അരിമാവ്, മൈദ, കളിമണ്ണ്, കടലാസ് എന്നിവ ഉപയോഗിച്ചാണ് നിര്‍മിച്ചിരിക്കുന്നത്. രണ്ട് ലക്ഷത്തോളം വിഗ്രഹങ്ങള്‍ തമിഴ്നാട്ടില്‍ വിവിധയിടങ്ങളിലായി സ്ഥാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഒന്നര മുതല്‍ 11 ദിവസം വരെ വച്ചശേഷമാകും ഇവ കടലിലോ കായലിലോ ഒഴുക്കുക

ENGLISH SUMMARY:

Ganesha temples during celebrations