maharashtra-bjp

TOPICS COVERED

മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ വേഗത്തിലാക്കി ബി.ജെ.പി.. സംസ്ഥാനത്തുനിന്നുള്ള എം.പിമാരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. സീറ്റ് വിഭജനമാണ് NDA നേരിടുന്ന പ്രധാന പ്രതിസന്ധി. 

 

കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരി, പീയുഷ് ഗോയല്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ലോക്സഭയിലെയും രാജ്യസഭയിലെയും എം.പിമാരുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തിയത്. മഹാരാഷ്ട്രയിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തിയ മോദി ബൂത്ത് തലം മുതല്‍ പ്രവര്‍ത്തനം ഏകോപിപ്പിക്കാനും നിര്‍ദേശിച്ചു. അതിനിടെ എന്‍.സി.പി. നേതാവും ഉപമുഖ്യമന്ത്രിയുമായ അജിത് പവാര്‍ കഴിഞ്ഞദിവസം അമിത് ഷായെ കണ്ട് ചര്‍ച്ച നടത്തി. 288 അംഗ നിയമസഭയില്‍ 90 സീറ്റുകള്‍ വേണമെന്ന് എന്‍.സി.പി. ആവശ്യപ്പെട്ടതായാണ് അറിയുന്നത്. 100 സീറ്റുകള്‍ ശിവസേന ഷിന്‍ഡെ വിഭാഗവും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ 160 മുതല്‍ 170 വരെ സീറ്റുകളില്‍ മല്‍സരിക്കാനാണ് ബി.ജെ.പി. ലക്ഷ്യമിടുന്നത്. ലോക്സഭ തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ കനത്ത തിരിച്ചടിയാണ് ബി.ജെ.പി നേരിട്ടത്. 

Maharashtra assembly election 2024 updates: