നീറ്റ് യുജി പരീക്ഷയുടെ പുതുക്കിയ ഫലം പ്രസിദ്ധീകരിച്ചപ്പോള്‍ ഒന്നാം റാങ്കുകാരുടെ എണ്ണം 61 ല്‍നിന്ന് 17 ആയി കുറഞ്ഞു. കേരളത്തില്‍ കണ്ണൂര്‍ പള്ളിക്കുന്ന് സ്വദേശി ശ്രീനന്ദ് ശര്‍മില്‍ ഒന്നാം റാങ്ക് നേടി. നേരത്തെ കേരളത്തില്‍നിന്ന് ശ്രീനന്ദുള്‍പ്പെടെ നാലുപേര്‍ക്ക് ഒന്നാം റാങ്കുണ്ടായിരുന്നു. പുതുക്കിയ ഫലപ്രകാരം ആദ്യനൂറില്‍ കേരളത്തില്‍നിന്ന് നാലുപേരാണ് ഇടം പിടിച്ചത്. ദേവദര്‍ശന്‍ ആര്‍. നായര്‍ 49, അഭിഷേക് വി. ജെ 73, അഭിനവ് സുനില്‍ പ്രസാദ് 82 എന്നിങ്ങനെയാണ് മറ്റു റാങ്കുകള്‍. ഫിസിക്സ് ചോദ്യത്തിന്‍റെ ശരിയായ ഓപ്ഷൻ പരിഗണിച്ച് സുപ്രീം കോടതി നിര്‍ദേശപ്രകാരമാണ് ഫലം പുതുക്കിയത്. തെറ്റായ ഉത്തരത്തിന് നല്‍കിയ 5 മാര്‍ക്ക് കുറച്ചതോടെ രാജ്യത്താകെ 44 പേര്‍ക്ക് ഒന്നാം റാങ്ക് നഷ്ടമായി. ദേശിയ പരീക്ഷ ഏജന്‍സിയുടെ വെബ്സൈറ്റില്‍ ഫലം ലഭ്യമാണ്. കൗണ്‍സിലിങ് തീയതി ഇന്നുരാത്രിയോ നാളെയെ പ്രസിദ്ധീകരിച്ചേക്കും