modi-arrives-to-pay-tribute

ഭീകരവാദത്തിനെതിരെ പാക്കിസ്ഥാന് ശക്തമായ മുന്നറിയിപ്പു നല്‍കി പ്രധാനമന്ത്രി. ഭീകരവാദം പ്രോല്‍സാഹിപ്പിക്കുന്നവര്‍ക്ക് ശക്തമായ തിരിച്ചടി നല്‍കും. അഗ്നിവീർ പദ്ധതിയിൽ നിന്ന് പിന്നോട്ടില്ലെന്നും മോദി. കാർഗിൽ വിജയ ദിനത്തിന്റെ ഭാഗമായി ദ്രാസിലെ സൈനിക സ്മാരകത്തിൽ പ്രധാനമന്ത്രി പുഷ്പചക്രം അർപ്പിച്ചു. ലോക്സഭയും രാജ്യസഭയും കാര്‍ഗിലില്‍ വീരമൃത്യു വരിച്ചവര്‍ക്ക് ആദരമര്‍പ്പിച്ചു.

 

കാർഗിൽ യുദ്ധത്തിൽ വീരമൃത്യുവരിച്ചവർക്ക് പ്രധാനമന്ത്രിയുടെ ആദരം. പിന്നാലെ പാകിസ്ഥാനെ പേരെടുത്ത് പറഞ്ഞ് രൂക്ഷ വിമർശനം. അനുഭവങ്ങളിൽ നിന്ന് പാക്കിസ്ഥാൻ പാഠം പഠിക്കുന്നില്ല. ഭീകരവാദവും നിഴൽ യുദ്ധവും തുടരുകയാണ്. അതിനെ ശക്തമായി നേരിടും അഗ്നിവിർ പദ്ധതിയെ എതിര്‍ക്കുന്ന പ്രതിപക്ഷത്തിനെതിരെ മോദി ആഞ്ഞടിച്ചു. സൈന്യത്തിൻ്റെ വിഹിതം കൊളളയടിച്ചവരാണ് ഇപ്പോൾ പദ്ധതിയെ എതിർക്കുന്നത്. സൈന്യത്തിന് യുവത്വം കൊണ്ടുവരികയാണ് പദ്ധതിയുടെ ലക്ഷ്യം. ലേയിലേക്കുള്ള ഷിൻകുൻ ലാ തുരങ്ക പാതയുടെ ആദ്യ ഘട്ട നിർമാണത്തിനും പ്രധാനമന്ത്രി തുടക്കമിട്ടു. സംയുക്ത സൈനിക മേധാവിയും കര, വ്യോമ, നാവിക സേന മേധാവികളും ചടങ്ങില്‍ പങ്കെടുത്തു.

ENGLISH SUMMARY:

PM's warning to Pakistan on Kargil Diwas