malpe

അര്‍ജുനുവേണ്ടി പന്ത്രണ്ടാംദിനം തിരച്ചിലിനെത്തിയ ഈ മല്‍പെ ആരാണ്? ജില്ലാ കലക്ടറും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും നേരില്‍ വിളിച്ച് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടണെമെന്ന് അഭ്യര്‍ഥിച്ചതിനെ തുടര്‍ന്നാണ് എട്ടുപേരടങ്ങുന്ന മല്‍പെ സംഘം ഷിരൂരില്‍ എത്തിയത്.  പുഴയുടെ അടിത്തട്ടില്‍ ഈശ്വര്‍ മല്‍പെയും കൂട്ടരും നടത്തുന്ന തിരച്ചിലില്‍ അര്‍ജുനെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് ദൗത്യസംഘം. 

 

കര്‍ണാടകയിലെ മല്‍പെയില്‍ മല്‍സ്യത്തൊഴിലാളി കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന ഈശ്വര്‍ മല്‍പെ ഓക്സിജന്‍ കിറ്റിന്റെ സഹായമില്ലാതെ മൂന്നു മിനുറ്റോളം പുഴയുടെ അടിത്തട്ടിലിറങ്ങി രക്ഷാപ്രവര്‍ത്തനം നടത്താന്‍ കഴിയുന്ന മുങ്ങല്‍ വിദഗ്ധനെന്ന എന്ന നിലയില്‍ പ്രസിദ്ധനാണ്. ജലാശയങ്ങളിലുണ്ടാകുന്ന അപകടങ്ങളില്‍ 20 വര്‍ഷത്തോളമായി രക്ഷാപ്രവര്‍ത്തകനായെത്തുന്ന ഈശ്വര്‍ മല്‍പെയെ ഉഡുപ്പിയിലെ 'അക്വാ മാന്‍' എന്നാണറിയപ്പെടുന്നത്. 100 അടി വരെ താഴ്ചയുള്ള ജലാശയങ്ങളില്‍ ഡൈവ് ചെയ്ത് രക്ഷാപ്രവര്‍ത്തനം നടത്താനാകുമെന്നതാണ് ഈശ്വര്‍ മല്‍പെയുടെയും സംഘത്തിന്റെയും പ്രത്യേകത. ഇതുവരെ ആയിരത്തോളം പേരെയാണ് മല്‍െപയും സംഘവും ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റിയത്. മല്‍പെയുടെ വൈദഗ്ദ്യം മനസിലാക്കി സഹായം തേടിയെത്തിയ കര്‍ണാടക പൊലീസിനായി ഇരുന്നുറോളം മൃതദേഹങ്ങളും ഇദ്ദേഹം കണ്ടെടുത്തിട്ടുണ്ട്. ജലാശയങ്ങളില്‍ മാത്രമല്ല  മറ്റുചില നിര്‍ണായക ഘട്ടങ്ങളിലും രക്ഷാപ്രവര്‍ത്തകനായിട്ടുണ്ട് ഈശ്വര്‍ മല്‍പെ. ഈയിടെ ഫിഷ് സ്റ്റോറേജ് ടാങ്കില്‍ കുടുങ്ങിയ തൊഴിലാളിയെ ജീവന്‍ പണയപ്പെടുത്തി രക്ഷിക്കുകയും വിഷവാതകം ശ്വസിച്ച് ഈശ്വര്‍ മല്‍പെ ഗുരുതരാവസ്ഥയിലായതും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. 

Who is this Malpe who came searching for Arjun on the twelfth day?: