arjun-wife

ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്‍റെ ഭാര്യ കൃഷ്ണപ്രിയ ഇന്ന് ജോലിയില്‍ പ്രവേശിക്കും. കോഴിക്കോട് വേങ്ങേരി സര്‍വീസ് സഹകരണ ബാങ്കിലാണ് കൃഷ്ണപ്രിയയ്ക്ക് സര്‍ക്കാര്‍ ക്ലര്‍ക്കായി നിയമനം നല്‍കിയത്. 

 

വീടിന്‍റെ അത്താണിയായിരുന്ന അര്‍ജുന്‍റെ അപകടം ഇന്നും കുടുംബത്തിന് ഉള്‍ക്കൊള്ളാനായിട്ടില്ല. ഇത് തിരിച്ചറിഞ്ഞുകൊണ്ടുതന്നെയാണ്  സംസ്ഥാന സര്‍ക്കാര്‍ കൃഷ്ണപ്രിയയ്ക്ക് ജോലി നല്‍കുന്നത്. നിലവില്‍ ലഭിച്ച ജോലി കുടുംബത്തിന് വലിയ ആശ്വാസമാണെന്ന് കൃഷ്ണപ്രിയ. 

അതേസമയം അര്‍ജുനെ കണ്ടെത്താനാകാത്തിന്‍റെ സങ്കടകടലിലാണ് ഇപ്പോഴും കുടുംബം.  ഒന്നരമാസം മുന്‍പുണ്ടായ അപ്രതീക്ഷിത മണ്ണിടിച്ചിലിലാണ് ഗംഗാവലി പുഴയ്ക്ക് സമീപത്ത് വച്ച് അര്‍ജുന്‍റെ ലോറി അപകടത്തില്‍ പെടുന്നത്. അന്നു മുതല്‍ പല വിധേയനെയും തിരച്ചില്‍ നടന്നു. എന്നാല്‍ കണ്ടെത്താനായില്ല. വരു ദിവസങ്ങളില്‍ ഡ്രഡ്ജര്‍ എത്തിച്ചുകൊണ്ടുള്ള തിരച്ചിലിനായി കാത്തിരിക്കുകയാണ് കുടുംബം. 

ENGLISH SUMMARY:

Missing truck driver Arjun's wife gets job in Cooperative bank