AI Generated Image

TOPICS COVERED

പ്രായം മറച്ചുവെച്ച് വിവാഹം നടത്തിയെന്ന് ആരോപിച്ച് ഭാര്യയ്ക്കും കുടുംബത്തിനും എതിരെ പരാതി നൽകി യുവാവ്. ഭാര്യ പ്രായം മറച്ചുവച്ചത് ഗർഭം ധരിക്കുന്നതിലടക്കം പ്രശ്നങ്ങളുണ്ടായെന്ന് അഹമ്മദാബാദ് സർഖേജ് സ്വദേശിയായ യുവാവിൻറെ പരാതി. ജനന തീയതി 1985 മേയ് 18 തിൽ നിന്ന് 1991 മേയ് 18 ആയി തിരുത്തിയെന്നാണ് യുവാവിൻറെ കണ്ടെത്തൽ. പരാതിയിൽ വെജൽപുർ പൊലീസ് കേസെടുത്തു. 

2023 ജൂണിൽ വിവാഹ സമയത്ത് 32 വയസായിരുന്നു യുവതി പ്രായമായി പറഞ്ഞിരുന്നത്. എന്നാൽ തുടർച്ചയായ ഗർഭധാരണ ശ്രമങ്ങൾ പരാജയപ്പെട്ടതോടെ നടത്തിയ മെഡിക്കൽ പരിശോധനയിലൂടെയാണ് യുവതിയുടെ പ്രായം 40 തിന് മുകളിലാണെന്നാണ് കണ്ടെത്തിയത്. ഇതോടെ യുവാവിൻറെ പരാതിയിൽ ഭാര്യ അടക്കം എട്ട് കുടുംബാംഗങ്ങൾക്ക് എതിരെ വെജൽപുർ പൊലീസ് കേസെടുത്തു. വിശ്വാസ വഞ്ചന, വ്യാജരേഖ ചമയ്ക്കൽ, ക്രിമിനൽ ഗൂഢാലോചന, ഭീഷണിപ്പെടുത്തൽ വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്.  

2023 മേയ് മാസത്തിലാണ് യുവതിയെ പരിചയപ്പെടുന്നതെന്ന് പരാതിയിൽ പറയുന്നു. ബയോഡേറ്റ പ്രകാരം 1991 മേയ് 18 ആണ് യുവതിയുടെ ജനന തീയതി. തന്നേക്കാളും 18 മാസം പ്രായം കുറവായതിനാല്‍ വിവാഹം ഉറപ്പിക്കുകയായിരുന്നു എന്നാണ് യുവാവിൻറെ വാദം. 2023 ജൂലായ് 19 തിനാണ് ഇരുവരും വിവാഹിതരായത്. തുടർച്ചയായ ആവശ്യപ്രകാരം വിവാഹദിവസമാണ് വയസ് തെളിയിക്കുന്ന രേഖകൾ ഹാജരാക്കിയതെന്നും യുവാവ് പറയുന്നു. 

ഗർഭധാരണ ശ്രമങ്ങൾ തുടർച്ചയായി പരാജയപ്പെട്ടതിനെ തുടർന്ന് പരിശോധന നടത്തുകയായിരുന്നു. 2023 സെപ്റ്റംബറിൽ ഗൈനോകോളജിസ്റ്റ് വഴി നടത്തിയ സോനോഗ്രാഫി പരിശോധനയിലാണ് ഭാര്യയ്ക്ക് 40തിനും 42നും ഇടയിൽ പ്രായമുണ്ടെന്ന് വ്യക്തമായതെന്ന് പരാതിയിലുണ്ട്. വിവാഹം രജിസ്റ്റർ ചെയ്യാനും ബാങ്കിങ് ആവശ്യങ്ങൾക്കും ഭാര്യ ഔദ്യോഗിക രേഖകൾ തന്നില്ലെന്നും യുവാവ് പറയുന്നു. വഞ്ചന സമ്മതിച്ച കുടുംബം മാപ്പ് പറഞ്ഞതായി ഭർത്താവ് അവകാശപ്പെട്ടു, 

ENGLISH SUMMARY:

Complication with conceiving; Ahmedabad man files fir against wife over age decreption