kailasanathan-puducherry-lt

മലയാളിയായ കെ.കൈലാഷനാഥനടക്കം ഒൻപത് പുതിയ ഗവർണർമാരെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് രാഷ്ട്രപതിഭവൻ പുറത്തിറക്കി. പുതുച്ചേരി ലഫ്. ഗവർണറായാണ് കെ കൈലാഷനാഥനെ നിയമിച്ചത്. ഗുജറാത്ത് മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയായി 18 വർഷം പ്രവർത്തിച്ച കെ.കൈലാഷനാഥൻ ജൂൺ 29നാണ് വിരമിച്ചത്. കോഴിക്കോട് വടകര സ്വദേശിയാണ്. നിലവിലെ അസം ഗവർണറായ ഗുലാബ് ചന്ദ് ഘട്ടാരിയയെ പഞ്ചാബ് ചണ്ഡീഗഡ് ഗവർണറാക്കി.  ബൻവാരിലാൽ പുരോഹിതിൻ്റ രാജി സ്വീകരിച്ചാണ് നടപടി. 

 

സിക്കിം ഗവർണറായ ലക്ഷ്മൺ പ്രസാദ് ആചാര്യയെ അസം ഗവർണർ ആയി നിയമിച്ചു. മണിപ്പൂരിന്റെ അധിക ചുമതലയും ലക്ഷ്മൺ പ്രസാദ് ആചാര്യക്കുണ്ട്. ഓംപ്രകാശ് മാതൂർ ആണ് സിക്കിം ഗവർണർ.ഹരിഭാവു കിസാൻറാവു ബാഗ്‌ഡെയെ രാജസ്ഥാൻ്റെയും ജിഷ്ണു ദേവ് വർമ്മയെ തെലങ്കാനയുടെയും സന്തോഷ് കുമാർ ഗാംഗ്വാറിനെ ജാർഖണ്ഡിൻ്റെയും ഗവർണർമാരാക്കി. ഛത്തീസ്ഗഡ് മേഘാലയ മഹാരാഷ്ട്ര സംസ്ഥാനങ്ങളിലും പുതിയ ഗവർണർമാരെ നിയമിച്ചിട്ടുണ്ട്.

ENGLISH SUMMARY:

Former Malayalee IAS officer K. Kailasanathan, Puducherry Lt. Appointed as Governor