ഡല്‍ഹി കോച്ചിങ് സെന്ററില്‍ വെള്ളംകയറി മൂന്നു വിദ്യാര്‍ഥികള്‍ മരിച്ചത് പാര്‍ലമെന്‍റിലും ചര്‍ച്ച. ഉത്തരവാദികള്‍ എ.എ.പി സര്‍ക്കാരെന്ന് ബി.ജെ.പി കുറ്റപ്പെടുത്തി. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് കേരളത്തില്‍നിന്നുള്ള അംഗങ്ങള്‍ പറഞ്ഞു. രാജ്യസഭയില്‍ ഭരണപക്ഷമാണ് വിഷയം ഉന്നയിച്ചത്
ലോക്സഭയില്‍ ശൂന്യവേളയില്‍ ബി.ജെ.പി എം.പി. ബാംസുരി സ്വരാജ് ആണ് കോച്ചിങ് സെന്‍റര്‍ അപകടം ഉന്നയിച്ചത്. ദുരന്തമല്ല, കൊലപാതകമാണ് നടന്നതെന്നും എ.എ.പി. സര്‍ക്കാരാണ് ഉത്തരവാദിയെന്നും ബാംസുരി സ്വരാജ.
പിന്നാലെ സംസാരിച്ച ശശി തരൂര്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തികാതിരിക്കാന്‍ കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ടു. കുറ്റക്കാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ഹൈബി ഈഡന്‍. രാജ്യസഭയില്‍ ഭരണപക്ഷമാണ് ചര്‍ച്ച ആവശ്യപ്പെട്ടത്. എന്നാല്‍ നീറ്റ് വിവാദംകൂടി ഇതോടൊപ്പം ചേര്‍ത്ത് ചര്‍ച്ചചെയ്യാമെന്ന് ജയ്റാം രമേശ് പറഞ്ഞു. ഇതോടെ കക്ഷി നേതാക്കളുമായി ചര്‍ച്ചചെയ്ത് തീരുമാനിക്കാമെന്ന് സഭ നിയന്ത്രിച്ചിരുന്ന ജഗ്ദീപ് ധന്‍കര്‍ അറിയിച്ചു.