വയനാടിന് കൈത്താങ്ങുമായി ചെന്നൈയിൽ നിന്നുള്ള ചലച്ചിത്ര പ്രവർത്തകരുടെ കൂട്ടായ്മ. വയനാട് ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപയാണ് ചെന്നൈയിൽ നിന്നുള്ള ചലച്ചിത്ര പ്രവർത്തകരുടെ കൂട്ടായ്മ സംഭാവന നല്‍കിയത്. രാജ്കുമാർ സേതുപതി( കേരള സ്ട്രൈക്കേഴ്സ് ഉടമ) സുഹാസിനി മണി രത്നം, ശ്രീപ്രിയ,ഖുശ്‌ബു സുന്ദർ,മീന സാഗർ, ലിസി ലക്ഷ്‌മി എന്നിവരാണ് മുഖ്യമന്ത്രിക്ക് ചെക്ക് കൈമാറിയത്.
രാജ്കുമാർ സേതുപതി,സുഹാസിനി മണി രത്നം, ശ്രീപ്രിയ,ഖുശ്‌ബു സുന്ദർ, മീന സാഗർ, ലിസി ലക്ഷ്‌മി, ജി സ്ക്വയർ, കല്യാണി പ്രിയദർശൻ, കോമളം ചാരുഹാസൻ, ശോഭന,റഹ്മാൻ, മൈജോ ജോർജ്ജ്, ചാമ്പ്യൻ വുമൺ തുടങ്ങിയവർ സ്വരൂപിച്ച പണമാണ് വയനാട്ടിലെ ദുരിതബാധിതര്‍ക്കായി കൈമാറിയത്. നേരത്തെ താര സംഘടനയായ 'അമ്മ'യുടെ മെഗാ ഷോയിൽ നിന്നും കിട്ടുന്ന തുകയുടെ ഒരു വിഹിതം വയനാട് പുനരധിവാസത്തിന് നൽകുമെന്ന് 'അമ്മ' ജനറൽ സെക്രട്ടറി സിദ്ധിഖ് അറിയിച്ചിരുന്നു.