ഇന്ത്യയെക്കുറിച്ചുള്ള വലിയ വിവരം പുറത്തുവിടുമെന്ന് ഹിന്‍ഡന്‍ബര്‍ഗ്. 2023ല്‍ അദാനി കമ്പനിക്കെതിരായ വിവരം പുറത്തുവിട്ടത് വന്‍ വിവാദമായിരുന്നു. അന്ന് അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരി മൂല്യം 72 ലക്ഷം കോടിരൂപ ഇടിഞ്ഞിരുന്നു. ഹിന്‍ഡന്‍ബര്‍ഗിന്‍റെ വെളിപ്പെടുത്തലിനെതിരെ സെബിയടക്കം രംഗത്ത് വന്നിരുന്നു. ഏത് കമ്പനിക്കെതിരെയാണെന്നോ എന്താകും ഉള്ളടക്കമെന്നോ ഹിന്‍ഡന്‍ബര്‍ഗ് വെളിപ്പെടുത്തിയിട്ടില്ല. സമൂഹമാധ്യമമായ എക്സി(ട്വിറ്റര്‍)ലൂടെയാണ് കമ്പനി സൂചനകള്‍ പുറത്തുവിട്ടത്.