കര്‍ണാടക കൊപ്പല്‍ ജില്ലയിലെ തുംഗഭദ്ര അണക്കെട്ടിന്‍റെ ഒരു ഷട്ടര്‍ തകര്‍ന്നു. പൊട്ടിയ 19–ാം ഷട്ടറിലൂടെ 35,000 ക്യൂസെക്സ് വെള്ളം പുറത്തേക്കൊഴുകി. ശനിയാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. അണക്കെട്ട് തകരുന്നത് ഒഴിവാക്കാന്‍ 33 ഷട്ടറുകളും തുറന്നതായി അധികൃതര്‍ അറിയിച്ചു. കൊപ്പല്‍, വിജയനഗര, ബെല്ലാരി, റായിപ്പൂര്‍ ജില്ലകളില്‍ അതീവജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. ഒരു ലക്ഷം ക്യുസെക്സ് വെള്ളമാണ് നിലവില്‍ ഡാമില്‍ നിന്നൊഴുക്കുന്നത്. വെള്ളത്തിന്‍റെ അളവ് സുരക്ഷിത പരിധിയിലെത്തിച്ചാല്‍ മാത്രമേ അറ്റുകുറ്റപ്പണികള്‍ സാധ്യമാകൂവെന്നാണ് അധികൃതര്‍ പറയുന്നത്.
മുല്ലപ്പെരിയാര്‍ കഴിഞ്ഞാല്‍ രണ്ടാമത്തെ വലിയ സുര്‍ക്കി അണക്കെട്ടാണ്. കര്‍ണാടക, ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ ആശ്രയിക്കുന്ന ഡാം നിര്‍മിച്ചത് 1949ലാണ്. 70 വര്‍ഷത്തിനിടയില്‍ ഇതാദ്യമായാണ് ഇത്തരമൊരു സംഭവമുണ്ടാകുന്നത്.