മദ്യനയ അഴിമതി കേസിലെ സി.ബി.ഐ. അറസ്റ്റ് ചോദ്യം ചെയ്ത് അരവിന്ദ് കേജ്‌രിവാള്‍ സുപ്രീം കോടതിയെ സമീപിച്ചു. അറസ്റ്റ് റദ്ദാക്കണമെന്നാണ് ആവശ്യം. ഇതേ ആവശ്യം നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു.
അറസ്റ്റ് നിയമവിരുദ്ധമോ കാരണമില്ലാതെയോ ആണെന്ന് പറയാനാവില്ലെന്നായിരുന്നു ജസ്റ്റിസ് നീന ബൻസാൽ കൃഷ്ണയുടെ നിരീക്ഷണം. ജാമ്യത്തിനായി കേജ്‌രിവാളിന് വിചാരണക്കോടതിയെ സമീപിക്കാമെന്നും ഹൈകോടതി വ്യക്തമാക്കിയിരുന്നു. രണ്ടുഹര്‍ജികളും ഹൈക്കോടതി തള്ളിയതോടെയാണ് കേജ്‌രിവാള്‍ സുപ്രീം കോടതിയെ സമീപിച്ചത്.
ഇ.ഡി കേസില്‍ മാര്‍ച്ച് 21ന് അറസ്റ്റിലായ കേജ്‌രിവാള്‍ തിഹാര്‍ ജയിലില്‍ കഴിയവെ ജൂൺ 26നാണ് സി.ബി.ഐ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇ.ഡി കേസില്‍ സുപ്രീം കോടതി കഴിഞ്ഞ മാസം കേജ്രിവാളിന് ഇടക്കാലജാമ്യം അനുവദിച്ചിരുന്നെങ്കിലും സി.ബി.ഐയുടെ അറസ്റ്റുകാരണം ജയില്‍ മോചനം സാധ്യമായിരുന്നില്ല. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മെയ് മാസത്തില്‍ 21 ദിവസം കേജ്രിവാളിന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.