wayanad-pm

സ്വാതന്ത്ര്യദിന സന്ദേശത്തില്‍ പ്രകൃതിദുരന്തങ്ങളെക്കുറിച്ച് പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വയനാട് ദുരന്തം പോലുള്ളവ എന്തുകൊണ്ട് സംഭവിക്കുന്നുവെന്ന് പഠിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രകൃതി സംരക്ഷിച്ച് കൊണ്ടുള്ള വികസനമാണ് വേണ്ടതെന്നും മുഖ്യമന്ത്രി സ്വാതന്ത്ര്യദിന സന്ദേശത്തില്‍ പറഞ്ഞു. 

 

പ്രകൃതിദുരന്തങ്ങളില്‍ ജീവന്‍ നഷ്ടമായവരെ സ്വാതന്ത്ര്യദിന സന്ദേശത്തിന്‍റെ തുടക്കത്തില്‍ത്തന്നെ പ്രധാനമന്ത്രി അനുസ്മരിച്ചു. പ്രകൃതിദുരന്തങ്ങള്‍ വലിയ നാശം വിതച്ചെന്നും ദുരന്തങ്ങളില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബത്തോടൊപ്പമാണ് രാജ്യം നില്‍ക്കുന്നതെന്നും അദ്ദേഹം പറ​ഞ്ഞു. കാലാവസ്ഥാ മാറ്റത്തെ നേരിടാന്‍ നാം തയാറാകണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. വയനാട് ദുരന്തത്തില്‍ മരിച്ചവര്‍ക്ക് ആദരാജ്ഞലി അര്‍പ്പിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ സ്വാതന്ത്ര്യദിന സന്ദേശം. ‌ശാസ്ത്ര–സങ്കേതിക രംഗങ്ങളിലെ നേട്ടം പ്രകൃതിദുരന്ത മുന്നറിയിപ്പുകള്‍ക്ക് ഗുണമാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. പൊതുവായ മുന്നറിയിപ്പുകളല്ല, കൃത്യമായ പ്രവചനങ്ങളാണ് വേണ്ടത്.

വയനാട്ടിലും വിലങ്ങാടും എത്തിച്ചേര്‍ന്ന ആയിരങ്ങളുടെ വികാരമാണ് കേരളത്തിന്‍റെ വികാരമെന്ന് പറഞ്ഞ മുഖ്യമന്ത്രി ഈ ദുരന്തങ്ങളെയെല്ലാം നാം അതിജീവിക്കുമെന്ന ശുഭാപ്തിവിശ്വാസവും പങ്കിട്ടു. അതേ സമയം ചൂരൽമലയിലെ ദുരന്തഭൂമിയിലും അതിജീവനത്തിന്‍റെ ത്രിവർണ്ണ പതാക ഉയർന്നു. ദുരന്ത മുഖത്തെ വിവിധ സേനാ വിഭാഗങ്ങളുടെ സാനിധ്യത്തിൽ പഞ്ചായത്ത് അംഗം സുകുമാരൻ പതാക ഉയർത്തി

ENGLISH SUMMARY:

PM Narendra Modi mentions natural disasters in his Independence Day message