2008 ലെ മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂര്‍ റാണയെ ഇന്ത്യയ്ക്ക് കൈമാറാമെന്ന് യു.എസ്. അപ്പീല്‍ കോടതി. കൈമാറ്റത്തിനെതിരായ റാണയുടെ ഹര്‍ജി തള്ളിയ ജില്ലാ കോടതി ഉത്തരവ് അപ്പീല്‍കോടതി ശരിവച്ചു. മുംബൈ ഭീകരാക്രമണത്തില്‍ തഹാവൂര്‍ റാണയുടെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ ഇന്ത്യ കൈമാറിയെന്നും യു.എസ്. കോടതി വ്യക്തമാക്കി. ഐ.എസ്., ലഷ്കറെ തയിബ തുടങ്ങിയ ഭീകര സംഘടനകളുമായി ബന്ധമുള്ളയാണ് റാണ എന്നാണ് മുംബൈ പൊലീസിന്റെ കുറ്റപത്രത്തില്‍ പറയുന്നത്