chandrayan

ചന്ദ്രയാന്‍ നാല്,അഞ്ച് ദൗത്യങ്ങള്‍ ഉടനെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ് സോമനാഥ്. ചന്ദ്രനിലെ പാറകളും മണ്ണും ഭൂമിയില്‍ എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ദൗത്യം. ചന്ദ്രയാന്‍ നാലിന്‍റെയും അഞ്ചിന്‍റെയും രൂപകല്‍പ്പന പൂര്‍ത്തിയാക്കിയെന്നും എസ് സോമനാഥ് വ്യക്തമാക്കി. 

ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തി ചരിത്രം സൃഷ്ടിച്ച ചന്ദ്രയാന്‍ മൂന്നിന് പിന്നാലെ അടുത്ത ദൗത്യവുമായി മുന്നോട്ട് പോകുകയാണ് ഇസ്രോ. ചന്ദ്രയാന്‍ നാല് ദൗത്യം 2028ഓടെ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. സോഫ്റ്റ് ലാന്‍ഡിങ് നടത്തിയതിന് ശേഷം ചന്ദ്രോപരിതലത്തിലെ കല്ലും മണ്ണും ഭൂമിയിലെത്തിക്കുകയാണ് ചന്ദ്രയാന്‍ നാലിലൂടെ ലക്ഷ്യമിടുന്നത്. മനുഷ്യനെ ചന്ദ്രനിലെത്തിക്കുകയെന്നതാണ് ചന്ദ്രയാന്‍ അഞ്ച് ലക്ഷ്യമിടുന്നത്.

2040ഓടെ മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാന്‍ ചന്ദ്രയാന്‍, ഗഗന്‍യാന്‍ പദ്ധതികളെ സംയോജിപ്പിച്ച് മുന്നോട്ട് പോകുകയാണെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ വ്യക്തമാക്കി. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍  ഭൗമ നിരീക്ഷണ ഉപഗ്രഹങ്ങളുടെ പരമ്പര വിക്ഷേപിക്കാനും പദ്ധതിയുണ്ട്. ഗഗന്‍യാനിന്‍റെ ആളില്ലാ ദൗത്യം ഈ ഡിസംബറില്‍ നടത്താനാണ് ലക്ഷ്യം.

ENGLISH SUMMARY:

ISRO Chairman S Somnath said Chandrayaan four, five missions soon