TOPICS COVERED

ദീര്‍ഘദൂര ട്രെയിന്‍ യാത്രയ്ക്കൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. യുദ്ധം മൂലം വ്യോമനിരോധിത മേഖലയായ യുക്രെയ്നിലേക്കാണ് പോളണ്ടില്‍ നിന്ന് പ്രധാനമന്ത്രി ട്രെയിന്‍മാര്‍ഗം പോകുന്നത്. സുരക്ഷാ കാരണങ്ങളാല്‍ 'റെയില്‍  ഫോഴ്സ് വണ്ണിന്‍റെ ''സമയക്രമം പുറത്തുവിട്ടിട്ടില്ല. കീവില്‍ രാഷ്ട്രീയ– വ്യാപാര മേഖലയിലെ പ്രമുഖരുമായി മോദി സംവദിക്കും. ഇന്ത്യന്‍ വിദ്യാര്‍ഥികളെയും കാണും. 

പോളണ്ടിലെ വാഴ്സോയില്‍ നിന്നാണ് പ്രധാനമന്ത്രി രാത്രി കീവിലേക്ക് ട്രെയിന്‍ കയറുന്നത്.  അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ ഔദ്യോഗിക വിമാനമായ എയര്‍ഫോഴ്സ് വണ്ണിന്‍റെ മാതൃകയില്‍ പേരിട്ട റെയില്‍ ഫോഴ്സ് വണ്‍ യുദ്ധമേഖലയിലൂടെയാണ് കടന്നുപോകുന്നത്. രാഷ്ട്രത്തലവന്‍മാരുടെ ഔദ്യോഗിക വിമാനത്തിന് സമാനമായ സൗകര്യങ്ങളുള്ള ട്രെയിന്‍ കടന്നു പോകുന്ന മേഖലയില്‍ മിസൈല്‍ പ്രതിരോധ സംവിധാനമടക്കം വിന്യസിക്കും. യുദ്ധം തുടങ്ങിയതിന് ശേഷം ജോ ബൈഡനടക്കം നിരവധി രാഷ്ട്രത്തലവന്‍മാര്‍ അയണ്‍ ഡിപ്ലോമസി എന്ന് യുക്രെന്‍ പേരിട്ട റെയില്‍ ഫോഴ്സ് വണ്ണില്‍   കീവിലെത്തി.sot ജൂലൈയില്‍ റഷ്യ സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി പന്ത്രണ്ടു മണിക്കൂര്‍ ട്രെയിനിലിരുന്ന് കീവിലെത്തുന്നത് യൂറോപ്പിനുള്ള സന്ദേശം കൂടിയാണ്. റഷ്യ– യുക്രെയ്ന്‍ സംഘര്‍ഷത്തില്‍ ഇന്ത്യയ്ക്ക് സമദൂര നിലപാടാണ് എന്ന സന്ദേശം. യുക്രെയ്നുമായി  നയതന്ത ബന്ധം സ്ഥാപിച്ച്  മുപ്പത്  വര്‍ഷത്തിന് ശേഷമാണ് ആദ്യമായി ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ആ രാജ്യം സന്ദര്‍ശിക്കുന്നത്

ENGLISH SUMMARY:

Prime Minister Narendra Modi prepares for a long-distance train journey