uav

TOPICS COVERED

അതിർത്തി മേഖലയിൽ പരിശീലന പറക്കലിനിടെ ഇന്ത്യന്‍ സൈന്യത്തിന്‍റെ ആളില്ലാ വിമാനം പാക് അതിര്‍ത്തിയില്‍ തകര്‍ന്ന് വീണു. സാങ്കേതിക തകരാറാണ് അപകട കാരണം. പാക് സേന ഇത് കണ്ടെടുത്തതായി സൈന്യം അറിയിച്ചു.  രാവിലെ 9.25 ഓടെ ഇന്ത്യന്‍ മേഖലയില്‍ പരിശീലനത്തിനിടെയിലായിരുന്നു സംഭവം. 

ഇന്ത്യൻ മേഖലയിൽ പറക്കുകയായിരുന്ന ആളില്ലാ വിമാനത്തിന് സാങ്കേതിക തകരാറിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ടുകയായിരുന്നു.  ഇന്ത്യയിലെ ബിംബർ ​ഗാലി സെക്ടറിന് എതിർ വശത്തുള്ള പാകിസ്താനിലെ നികയല്‍ സെക്ടറിലാണ് വിമാനം വീണതെന്ന് എന്ന് സൈന്യം അറിയിച്ചു. മീഡിയ റിപ്പോര്‍ട്ട് പ്രകാരം പാക് സൈന്യം ഇത് കണ്ടെത്തിയിട്ടുണ്ട്. ഇത് തിരികെ ലഭിക്കുന്നതിനായി ഹോട്ട്ലൈന്‍ സന്ദേശം അയച്ചതായും സൈന്യം അറിയിച്ചു. 

2022 മാര്‍ച്ചില്‍ അറ്റകുറ്റപണിക്കിടെ ഇന്ത്യ പാകിസ്ഥാനിലേക്ക് അബദ്ധത്തില്‍ മിസൈല്‍ അയച്ചിരുന്നു. അന്നും സാങ്കേതിക പ്രശ്നമായിരുന്ന കാരണം. ഇത പാകിസ്താനില്‍ നിന്ന് ശക്തമായ പ്രതിഷേധത്തിന് കാരണമായിരുന്നു. 

ENGLISH SUMMARY:

Indian Army's UAV falls in Pakistan terrio