കൊല്‍ക്കത്ത ആര്‍ജി കര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പിജി ഡോക്ടറെ  ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ നുണപരിശോധന ആവശ്യപ്പെട്ട് പ്രതി  . തനിക്ക് നുണപരിശോധന ആവശ്യമാണെന്നും എങ്കില്‍ മാത്രമേ സത്യം പുറത്തുവരികയുള്ളൂവെന്നുമാണ് പ്രതി സഞ്ജയ് റോയ് കോടതിയോട് ആവശ്യപ്പെട്ടത്. കേസില്‍ സഞ്ജയ് റോയ് തന്നെയാണ് പ്രതിയെന്ന നിലപാടിലാണ് അന്വേഷണസംഘം. 

അതേസമയം പ്രിന്‍സിപ്പലിനും  മറ്റു നാലു ഡോക്ടര്‍മാര്‍ക്കും നുണപരിശോധന നടത്താന്‍ കോടതി നേരത്തേ അനുമതി നല്‍കിയിരുന്നു. നുണപരിശോധന വേണമെന്ന് പ്രതി ആവശ്യപ്പെടുന്നത് എന്തുകൊണ്ടാണെന്ന്  ജഡ്ജി അഭിഭാഷകനോട് ചോദിച്ചു. സഞ്ജയ് റോയ് നിരപരാധിയാണെന്നായിരുന്നു അഭിഭാഷകന്റെ മറുപടി. സഞ്ജയ്ക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും അഭിഭാഷകന്‍ വാദിച്ചു. ഡോക്ടര്‍മാരുടേതുള്‍പ്പടെ ആറുപേരുടെ നുണപരിശോധനാ ടെസ്റ്റ് ഇന്നലെ നടത്തി. സഞ്ജയ് റോയിയുടെ പരിശോധന ജയിലില്‍വച്ചും മറ്റുള്ളവരുടേത് സിബിഐ ഓഫീസില്‍വച്ചുമാണ് നടക്കുക. 

രണ്ട് പിജി ട്രെയിനികളുടെ കൂടി നുണപരിശോധന ഇതോടൊപ്പം നടത്തുന്നുണ്ട്. കൊലപാതകം നടന്ന സെമിനാര്‍ ഹാളിനടുത്തുനിന്നും ഇവരുടെ വിരലടയാളവും അന്വേഷണസംഘത്തിനു ലഭിച്ചിരുന്നു. സംഭവം അട്ടിമറിക്കാന്‍ പൊലീസിന്റെ ഭാഗത്തുനിന്നുതന്നെ ശ്രമം നടന്നിരുന്നുവെന്ന് കേസ് ഏറ്റെടുത്ത സിബിഐ കോടതിയെ അറിയിച്ചു. ഓഗസ്റ്റ് 9നാണ് നിരവധി പരുക്കുകളോടെ പിജി ഡോക്റുടെ മൃതദേഹം സെമിനാര്‍ ഹാളില്‍ കണ്ടെത്തിയത്.  

Kolkata rape case suspect wants lie detector test:

Kolkata rape case suspect wants lie detector test, Accused Sanjay Roy asked the court that a lie test is required and only then the truth will come out.