beer-price

TOPICS COVERED

കര്‍ണാടകയില്‍ ബീയര്‍ വില 10 രൂപ മുതല്‍ 30 രൂപ വരെ കൂടിയേക്കും. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ബിയര്‍ വില്‍പ്പനയിലൂടെ 5703 കോടി രൂപയാണ് കര്‍ണാടക സര്‍ക്കാരിന് ലഭിച്ചത്. വീര്യത്തിന്റെ അടിസ്ഥാനത്തില്‍ മൂന്ന് നികുതി സ്ലാബുകള്‍ ഏര്‍പ്പെടുത്തിയാണ് വിലവര്‍ധന. 

പ്രീമിയം ബ്രാന്‍ഡ് മദ്യത്തിന്റെ വില 20 ശതമാനം കുറച്ചിരുന്നു. രണ്ട് വര്‍ഷത്തിന് ഇടയില്‍ കര്‍ണാടകയില്‍ ബിയര്‍ വില്‍പ്പന ഇരട്ടിച്ചിരുന്നു. ഇതോടെ വരുമാന വര്‍ധന ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ നടപടി. സിദ്ധാരാമയ്യ സര്‍ക്കാര്‍ കര്‍ണാടകയില്‍ അധികാരത്തില്‍ വന്നതിന് ശേഷം രണ്ട് തവണ ബിയര്‍ വില വര്‍ധിപ്പിച്ചിട്ടുണ്ട്.

വെള്ളത്തിന്റെ താരിഫും വിലയും 20 മുതല്‍ 30 ശതമാനം വരെ വര്‍ധിക്കും എന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാര്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബിയര്‍ വിലയും വര്‍ധിപ്പിക്കുന്നത്. കോവിഡിന് ശേഷവും വേനല്‍ക്കാലത്തും ബിയര്‍ വില്‍പ്പനയില്‍ വര്‍ധനവുണ്ടായതായാണ് സര്‍ക്കാരിന്റെ കണക്ക്. 

ENGLISH SUMMARY:

In Karnataka, the price of beer may go up by Rs 10 to Rs 30. 5703 crores to the Karnataka government from the sale of beer in the financial year 2023-24.