മണിപ്പുരിൽ വന്‍ സംഘര്‍ഷം. ഇംഫാല്‍ വെസ്റ്റിലെ കാങ്ചുക്പില്‍ കുക്കി സായുധ സംഘം നടത്തിയ ആക്രമണത്തിൽ ഒരു സ്ത്രീയടക്കം രണ്ടുപേർ കൊല്ലപ്പെട്ടു. സ്ത്രീയുടെ എട്ട് വയസ്സുള്ള മകൾക്കും ഒരു പൊലീസ് കമാൻഡോയ്ക്കും ഏതാനും നാട്ടുകാർക്കും പരുക്കേറ്റു. ഡ്രോണുകളിൽ ആര്‍.പി.ജി ഷെല്ലുകൾ നിക്ഷേപിച്ചായിരുന്നു ആക്രമണം. അതീവഗൗരവ സംഭവമെന്നും യുദ്ധത്തിന് ഉപയോഗിക്കുന്ന അപകടകരമായ പ്രവണതയെന്നും മണിപ്പുർ പൊലീസ് വ്യക്തമാക്കി. സംഘർഷാവസ്ഥയ്ക്ക് ഇപ്പോഴും അയവില്ല. സുരക്ഷാസേനയുടെ വന്‍ സംഘം സ്ഥലത്ത് ക്യാപ് ചെയ്യുകയാണ്. പ്രത്യേക ദൂതനെ നിയോഗിച്ച് ഇരുവിഭാഗങ്ങളുമായി ചർച്ചനടത്തി ആറുമാസത്തിനകം സംസ്ഥാനത്ത് സമാധാനം ഉറപ്പാക്കുമെന്ന് മണിപ്പുർ മുഖ്യമന്ത്രി എൻ.ബിരേൻ സിങ് പ്രഖ്യാപിച്ചിരിക്കേയാണ് വീണ്ടും സംഘർഷമുണ്ടായത്.