മലപ്പുറത്ത് വീണ്ടും ജീവനെടുത്ത് കാട്ടാനയുടെ ആക്രമണം. ആടുമേയ്ക്കാന്‍പോയ എടക്കര മുത്തേടം ഉച്ചക്കുളം കോളനിയിലെ സരോജിനി ആണ് മരിച്ചത്. രണ്ടാഴ്ചയ്ക്കിടെ ഇവിടെ കൊല്ലപ്പെടുന്ന രണ്ടാമത്തെയാളാണ് സരോജിനി.
രണ്ടാഴ്ചയ്ക്ക് മുന്‍പ് കരുളായിലെ ആശുപത്രിയില്‍നിന്ന് വീട്ടിലേക്ക് മടങ്ങിയ മണിയെന്ന യുവാവ് കാട്ടാനയുടെ ചവിട്ടേറ്റ് കൊല്ലപ്പെട്ടിരുന്നു . മണിക്കൊപ്പമുണ്ടായിരുന്ന അഞ്ചുവയസുകാരനടക്കം അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. പരുക്കേറ്റമണിയെ ഒന്നരകിലോമീറ്ററോളം ചുമന്നാണ് വാഹനസൗകര്യമുള്ള സ്ഥലത്തെത്തിച്ചത് . പക്ഷേ പരുക്ക് ഗുരുതരമായതിനാല്‍ മരണമടഞ്ഞു.