coast-guard-helicopter-02

രക്ഷാപ്രവര്‍ത്തനത്തിനുപോയ കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്റല്‍ കടലില്‍ വീണ് മൂന്ന് പേരെ കാണാതായി. ഹരി ലീല എന്ന കപ്പലില്‍ വച്ച് പരുക്കേറ്റ ജീവനക്കാരനെ കരയിലെത്തിക്കാന്‍ പോയ ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടതെന്ന് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. കടലില്‍ വീണ ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന ഒരു ജീവനക്കാരനെ രക്ഷിച്ചു. മറ്റുള്ളവരെ കണ്ടെത്താന്‍ നാല് കപ്പലുകളും രണ്ട് നിരീക്ഷണവിമാനങ്ങളും രംഗത്തുണ്ട്. 

ഇന്നലെയാണ് ഹരി ലീല എന്ന മോട്ടോര്‍ ടാങ്കറിലെ ജീവനക്കാരന് പരുക്കേറ്റത്. ഇദ്ദേഹത്തെ ആശുപത്രിയിലെത്തിക്കാന്‍ രാത്രി 11 മണിയോടെയാണ് കോസ്റ്റ് ഗാര്‍ഡ് അഡ്വാന്‍ഡ്സ് ലൈറ്റ് ഹെലികോപ്റ്റര്‍ അയച്ചത്. ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടവരെ കണ്ടെത്താന്‍ വിപുലമായ തിരച്ചില്‍തുടരുകയാണ്. 

ENGLISH SUMMARY:

A Coast Guard helicopter on a rescue mission crashed into the sea, leaving three people missing. The helicopter was deployed to transport an injured crew member from the ship Hari Leela when the accident occurred, though one person was rescued from the crash. A search operation involving four ships and two surveillance aircraft is underway to locate the missing individuals.