TOPICS COVERED

നടന്‍ വിനായകന് നേരെ വിമാനത്താവളത്തില്‍ കയ്യേറ്റം. ഹൈദരാബാദ് വിമാനത്താവളത്തിലെ സിഐഎസ്എഫ് ഉദ്യോഗസ്ഥരാണ് കയ്യേറ്റം ചെയ്തത്. കൊച്ചിയില്‍ നിന്നും ഗോവയിലേക്കുള്ള യാത്രക്കിടെയാണ് കയ്യേറ്റമുണ്ടായത്. നടനെ ഉദ്യോഗസ്ഥര്‍ തടഞ്ഞുവെച്ചതായും വിവരമുണ്ട്. തടഞ്ഞുവെച്ചതിന്റെ കാരണം വ്യക്തമായിട്ടില്ല

കൊച്ചിയില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തിലാണ് താരം ഗോവയിലേക്ക് പോയത്. എന്നാല്‍ ഗോവയില്‍ നിന്നുള്ള കണക്ടിങ് ഫ്ലൈറ്റ് ഹൈദരാബാദില്‍ നിന്നായതിനാല്‍ താരം ഹൈദരാബാദില്‍ ഇറങ്ങി. തുടര്‍ന്ന് അവിടെവച്ച് സിഐഎസ്എഫ് ഉദ്യോഗസ്ഥരുമായുണ്ടായ വാക്കുതര്‍ക്കമാണ് പിന്നീട് കയ്യേറ്റത്തില്‍ കലാശിച്ചത് എന്നാണ് ലഭ്യമായ വിവരം. 

ഇപ്പോഴും വിനായകന്‍ ഹൈദരാബാദ് വിമാനത്താവളത്തില്‍ തുടരുന്നതായും സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തില്‍ തന്നെയുള്ള മുറിയിലേക്ക് മാറ്റി മര്‍ദിച്ചുവെന്നാണ് വിനായകന്‍റെ വെളിപ്പെടുത്തല്‍. പിന്നീട് വിനായകനെ ബന്ധപ്പെടാനായിട്ടില്ല. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്.