സീതാറാം യച്ചൂരി ഉറച്ച ബോധ്യങ്ങളുള്ള, ഇന്ത്യ എന്ന ആശയത്തിന്റെ സംരക്ഷകനെന്ന് രാഹുല്‍ ഗാന്ധി. ഉറ്റ സുഹൃത്ത്, അദ്ദേഹവുമൊത്തുള്ള ദീര്‍ഘസംഭാഷണങ്ങള്‍ മറക്കില്ലെന്നും രാഹുല്‍. സീതാറാം യച്ചൂരിയുടെ അന്ത്യം അത്യന്തം ദുഃഖകരമായ വാര്‍ത്തയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ എതിരാളികള്‍ക്കും സ്നേഹത്തോടെ സമീപിക്കാന്‍ കഴിഞ്ഞ നേതാവായിരുന്നു അദ്ദേഹമെന്നും മുഖ്യമന്ത്രി.
സീതാറാം യച്ചൂരിയുടെ അന്ത്യം മതേതരത്വ മുന്നേറ്റങ്ങള്‍ക്ക് കനത്ത നഷ്ടമെന്ന് എ.കെ.ആന്റണി മനോരമ ന്യൂസിനോട്. ഇന്ത്യ മുന്നണി ഉണ്ടാക്കാന്‍ സീതാറാം ആത്മാര്‍ത്ഥമായി ശ്രമിച്ചെന്നും ആന്റണി. സീതാറാം യച്ചൂരിയുടെ മൃതദേഹം മെഡിക്കല്‍ പഠനത്തിന് എയിംസിന് വിട്ടുനല്‍കും. മൃതദേഹം ഇന്നും നാളെയും എയിംസില്‍, മറ്റെന്നാള്‍ എ.കെ.ജി ഭവനില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.
ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് ഡല്‍ഹി എയിംസിലായിരുന്നു സീതാറാം യച്ചൂരിയുടെ അന്ത്യം. വിടപറഞ്ഞത് ഇടതുരാഷ്ട്രീയക്കനല്‍ രാജ്യത്ത് ജ്വലിപ്പിച്ചു നിര്‍ത്തിയ കാവലാള്‍. പ്രതിസന്ധികളില്‍ പതറാതെ ഒന്‍പതുവര്‍ഷം ജനറല്‍ സെക്രട്ടറിയായി പാര്‍ട്ടി നയിച്ചു.