Photo Credit; പ്രതീകാത്മക ചിത്രം (Photo - Shutterstock/HTWE)

Photo Credit; പ്രതീകാത്മക ചിത്രം (Photo - Shutterstock/HTWE)

TOPICS COVERED

പ്രായപൂര്‍ത്തിയാവാത്ത ദലിത് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിനെതിരെ നല്‍കിയ കേസ് പിന്‍വലിക്കാതിരുന്നതിന് 50 ദലിത് കുടുംബങ്ങള്‍ക്ക് ഭ്രഷ്ട് കല്‍പ്പിച്ച് മേല്‍ജാതിക്കാര്‍. ഉത്തര കര്‍ണാടകയിലെ യാഡ്ഗിര്‍ ജില്ലയിലാണ് സംഭവം. 23കാരനായ ഉന്നത ജാതിക്കാരനായ യുവാവാണ് ദലിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയത്. 

ഭ്രഷ്ടിനെ തുടര്‍ന്ന് 250ഓളം വരുന്ന ബപ്പാരഗ ഗ്രാമത്തിലെ രണ്ട് കോളനികളിലായുള്ള ദലിതര്‍ക്ക് സാധനങ്ങള്‍ വാങ്ങുന്നതിന് കടകളിലെത്തുന്നതിനും ക്ഷേത്രത്തിലും പൊതു സ്ഥലങ്ങളിലും പ്രവേശിക്കുന്നതിന് വിലക്കുണ്ട്. ദലിത് വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്ക് പഠനത്തിനാവശ്യമായ പേനയും ബുക്കും ഉള്‍പ്പെടെയുള്ള സാധനങ്ങളും വാങ്ങാനാവില്ല. 

ഓഗസ്റ്റ് 13നാണ് ഭ്രഷ്ട പ്രഖ്യാപിച്ചത്. ഈ ദിവസമാണ് കേസില്‍ പ്രതിയായ ചന്ദ്രശേഖര്‍ ഹനമന്തരായയെ അറസ്റ്റ് ചെയ്യുന്നതും റിമാന്‍ഡ് ചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുന്നതും. പോക്സോ കേസ് ആണ് ഈയാള്‍ക്കെതിരെ എടുത്തിരിക്കുന്നത്. ദലിതര്‍ക്ക് ഭ്രഷ്ട് കല്‍പ്പിച്ചുകൊണ്ടുള്ള ഓഡിയോ സന്ദേശം സമൂഹമാധ്യമങ്ങളില്‍ വൈറലായി. 

ബെംഗലൂരു നഗരത്തില്‍ നിന്ന് 500 കിലോമീറ്റര്‍ അകലെയായുള്ള സ്ഥലമാണ് യാഡ്ഗിര്‍. എന്നാല്‍ ഗ്രാമത്തിലെ അന്തരീക്ഷം സമാധാപരമാണ് എന്നാണ് യാഡ്ഗിര്‍ പൊലീസ് മേധാവി പ്രതികരിച്ചത്. 15 വയസുള്ള പെണ്‍കുട്ടിയും യുവാവും തമ്മില്‍ പ്രണയത്തിലായിരുന്നു എന്നും പെണ്‍കുട്ടിക്ക് ഇയാള്‍ വിവാഹ വാഗ്ദാനം നല്‍കിയിരുന്നതായും പൊലീസ് പറയുന്നു. പെണ്‍കുട്ടി ഇപ്പോള്‍ അഞ്ച് മാസം ഗര്‍ഭിണിയാണ്. 

ENGLISH SUMMARY:

50 Dalit families were boycotted by the upper castes for not withdrawing the case filed against them for sexually assaulting a minor Dalit girl. The incident took place in Yadgir district of North Karnataka.