സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിക്ക് വിട ചൊല്ലാനൊരുങ്ങി രാജ്യ തലസ്ഥാനം. ഭൗതിക ശരീരം വസന്ത്കുഞ്ജിലെ വസതിയിൽനിന്ന് പത്തുമണിയോടെ സി.പി.എം ആസ്ഥാനമായ എകെജി ഭവനിൽ എത്തിക്കും. 11 മണി മുതൽ പൊതുദർശനം ആരംഭിക്കും. വൈകിട്ട് മൂന്നിന് പാർട്ടിയുടെ പഴയ ആസ്ഥാനം സ്ഥിതി ചെയ്തിരുന്ന 14 അശോക റോഡ് വരെ വിലാപയാത്ര.
തുടർന്ന് ഭൗതിക ശരീരം വൈദ്യപഠനത്തിനായി എയിംസിന് വിട്ടു നൽകും. ഇന്നലെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ, സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ എന്നിവർ യച്ചൂരിയുടെ വസതിയിൽ എത്തി അന്തിമോപചാരം അർപ്പിച്ചു.