രാഹുല്‍ ഗാന്ധിയുടെ നാക്ക് മുറിക്കുന്നവര്‍ക്ക് പതിനൊന്ന് ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച് ശിവസേന ഷിന്‍ഡെ വിഭാഗം എംഎല്‍എ സഞ്ജയ് ഗെയ്ക്ക്‌വാദ്. കാലക്രമേണ രാജ്യത്ത് സംവരണം എടുത്തുകളയുമെന്ന രാഹുലിന്‍റെ യു.എസിലെ പരാമര്‍ശത്തിന് എതിരെയാണ് മഹാരാഷ്ട്രയിലെ ഭരണപക്ഷ എംഎല്‍എയുടെ വെല്ലുവിളി. 

എംഎല്‍എയുടെ ഭീഷണിയില്‍ കേസെടുക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് നെഹ്റുവിന്‍റെ കാലം മുതലേ സംവരണ വിരുദ്ധരാണെന്ന് പറഞ്ഞ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ബവന്‍കുളെ, പക്ഷേ വിവാദ പരാമര്‍ശം തള്ളിക്കളഞ്ഞു.

ENGLISH SUMMARY:

Will give ₹11 lakh to anyone chopping Rahul’s tongue: Shiv Sena MLA Sanjay Gaikwad