ഗോവ മുഖ്യ വിവരാവകാശ കമ്മിഷണറായി കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം മുന്‍ ഉദ്യോഗസ്ഥന് അരവിന്ദ് എച്ച്.നായരെ നിയമിച്ചു. കൊല്ലം ഉളിയക്കോവില്‍ സ്വദേശിയാണ്. ഐബി ഗോവ സംസ്ഥാനവിഭാഗത്തിന്റെ ചുമതല വഹിച്ചിട്ടുണ്ട്. 36 വര്‍ഷത്തെ സേവനത്തിനുശേഷം 2022ലാണ് അരവിന്ദ് വിരമിച്ചത്. പ്രശസ്ത സേവനത്തിനും സ്തുത്യര്‍ഹ സേവനത്തിനുമുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍, പ്രവര്‍ത്തനമികവിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുരസ്കാരങ്ങള്‍ എന്നിവ നേടിയിട്ടുണ്ട്.
ഗോവ മുഖ്യന്ത്രി ഡോ. പ്രമോദ് സാവന്ത് അധ്യക്ഷനായ നിയമനസമിതി ഏകകണ്ഠമായാണ് അരവിന്ദിന്റെ പേര് ഗവര്‍ണര്‍ക്ക് ശുപാര്‍ശ ചെയ്തത്. മൂന്നുവര്‍ഷത്തേക്കാണ് നിയമനം. സാമ്പത്തിക ശാസ്ത്രം, പൊതു ഭരണം, പൊലീസ് ഭരണം, നിയമം, പത്രപ്രവർത്തനം ഏന്നീ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട് അരവിന്ദ് എച്ച്.നായര്‍