ഗണേശോല്‍സവവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അധികാരത്തിനായി ആര്‍ത്തിപിടിച്ചിരിക്കുന്നവര്‍ ഗണേശ പൂജയില്‍ അസ്വസ്ഥരാകുന്നു. കര്‍ണാടകയില്‍ ഗണപതി വിഗ്രഹത്തെ അഴിക്കുള്ളില്ലാക്കിയെന്നും മോദി കുറ്റപ്പെടുത്തി

ചീഫ് ജസ്റ്റിസിന്റെ വീട്ടിലെ ഗണേശ പൂജയില്‍ പങ്കെടുത്തതിനെതിരെ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. കോണ്‍ഗ്രസും അവരുമായി ചേര്‍ന്നുനില്‍ക്കുന്നവരും ഞാന്‍ ഗണേഷ് പൂജയില്‍ പങ്കെടുത്തതില്‍ അസ്വസ്ഥരാണ്. കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാകയില്‍ ഒരുപടികൂടി കടന്ന് ഗണേശ വിഗ്രഹത്തെ അഴിക്കുള്ളില്ലാക്കി. ഇത്തരം വെറുപ്പിന്‍റെ ഘടകങ്ങളെ മുന്നോട്ടുപോകാന്‍ അനുവദിക്കരുത്. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കാന്‍ ശ്രമിക്കുന്നവരാണ് ഗണേഷ് പൂജയില്‍ അസ്വസ്ഥരാകുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. മൂന്നാം മോദിസര്‍ക്കാരിന്റെ നൂറാം ദിനാഘോഷത്തിന്‍റെ ഭാഗമായി ഒഡീഷയില്‍ പൊതു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. 2800 കോടിയുടെ പദ്ധതികള്‍ അവതരിപ്പിച്ചു. ഒരു കോടി വനിതകള്‍ക്കായി സുഭദ്ര യോജന പദ്ധതിയും ഇതിലുള്‍പ്പെടു.

Prime Minister Narendra Modi attacked the Congress in the controversies related to Ganesh Festival.: